ഭാര്യമാരെ കൊല്ലാന്‍ ഭര്‍ത്താക്കന്മാര്‍ തിരഞ്ഞെടുക്കുന്ന രീതിയാണു ബാത്ത്ടബ്ബിലെ മരണം; തസ്ലിമയുടെ ട്വീറ്റ് വിവാദമാകുന്നു

sri-tasleema

നടി ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന വാദം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ എഴുത്തുകാരി തസ്ലീമ നസ്രീന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു. നടിയുടെ മരണവാര്‍ത്തയില്‍ ആദ്യം ഹൃദയാഘാതം എന്നാണു കാരണമായി പറഞ്ഞതെങ്കിലും ഇപ്പോള്‍ തയ്ക്ക് പിന്നിലെ മുറിവും മദ്യത്തിന്റെ അംശവും സംശയങ്ങള്‍ ഉണ്ടാക്കുകയാണ്. കൂടാതെ ബാത്ത് ടബ്ബില്‍ മുങ്ങിയാണ് താരത്തിന്റെ മരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. ഇതിനു പിന്നാലെ ആരോഗ്യമുള്ളവരാരും ബാത്ത് ടബ്ബില്‍ മുങ്ങിമരിക്കാറില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്രീന്‍ ട്വീറ്റ് ചെയ്തതോടെ ചര്‍ച്ചകള്‍ സജീവമായി. ഇറേസ്ഡ്: മിസിങ് വിമെന്‍, മര്‍ഡേഡ് വൈവ്‌സ് എന്ന പുസ്തകമെഴുതിയ മരിലീ സ്‌ട്രോങ്ങിന്റെ പഴയൊരു ലേഖനത്തിന്റെ ലിങ്കും തസ്ലിമ ട്വീറ്റ് ചെയ്തിട്ടുണ്ട്..

ഭാര്യമാരെ കൊല്ലാന്‍ ഭര്‍ത്താക്കന്മാര്‍ തിരഞ്ഞെടുക്കുന്ന രീതിയാണു ബാത്ത്ടബ്ബിലെ മരണമെന്നാണു ട്വീറ്റിന്‍റെ ഉള്ളടക്കം. അബദ്ധത്തില്‍ വെള്ളത്തില്‍ മുങ്ങിയതാണു മരണകാരണമെങ്കില്‍ അതു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ലേഖനം പറയുന്നു. തസ്ലീമയുടെ ട്വീറ്റ് വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണം വരുന്നുണ്ട്.