സഭാ ചരിത്രത്തെ ചോദ്യം ചെയ്ത് സിസ്റ്റർ സൂസി കിണറ്റിങ്കല്‍

 
കേരളത്തിലെ സന്യാസിനി സമൂഹത്തിന്റെ ഇതുവരെയുള ചരിത്രത്തെ ചോദ്യം ചെയ്ത് സിസ്റ്റർ സൂസി കിണറ്റിങ്കല്‍. കേരളത്തിലെ ആദ്യത്തെ കന്യാസ്ത്രീ ഒരു കുഞ്ഞിന്റെ അമ്മയും ഒരു വിധവയുമാണെന്ന് സിസ്റ്റര്‍ സൂസി കിണറ്റിങ്ങല്‍ പറയുന്നു.
 
തെര്യേസ്യന്‍ കാര്‍മലൈറ്റസ് സഭാംഗമാണ് സിസ്റ്റര്‍ സൂസി. കേരളത്തിലെ ആദ്യ കന്യാസ്ത്രീ മദര്‍ എലീശ്വയാണ്. ഇവരെ കുറിച്ചുള്ള പുസ്തകത്തിലാണ് ഇവരുടെ ജീവിതകഥ സിസ്റ്റര്‍ സൂസി പറയുന്നത്. കേരളത്തിലെ ആദ്യത്തെ സന്യാസിനി സഭ സ്ഥാപിച്ചത് ഫാദര്‍ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണെന്ന കണ്ടെത്തലും സിസ്റ്റര്‍ സൂസി തള്ളുന്നു. കേരളത്തില്‍ ആദ്യമായി സന്ന്യാസിനി സഭ സ്ഥാപിച്ചത് മദര്‍ ഏലശ്വയാണെന്നാണ് സൂസി വ്യക്തമാക്കുന്നത്. ഏലിയാസ് അച്ചനാണ് ഇതുവരെ ആദ്യമായി സന്ന്യാസിനി സഭ സ്ഥാപിച്ചതെന്നായിരുന്നു ഇതുവരെയുള്ള അറിവുകള്‍.
 
എന്നാല്‍ ഈ വാദത്തിനു യാതൊരു ആധികാരികതയുമില്ല. സഭയുടെ ഉപകരികളില്‍ ഒരാള്‍ മാത്രമാണ് ചാവറച്ചന്‍ മാത്രമാണെന്നാണ് സൂസി പറയുന്നത്. ലിയോപോള്‍ഡ് മിഷിണറിയുടെ ഒരു സാഹിയി എന്ന നിലയില്‍ മാത്രമായിരുന്നു ചാവറയച്ചന്‍ കൂടെ നിന്നത്. സിറിയന്‍ വിഭാഗമായ സിഎംസിക്ക് മാത്രം എങ്ങനെ സ്ഥാപകനായി എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. സുറിയാനി സഭയുടെ മേധാവിത്വം ഉറപ്പിക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. ജീവചരിത്രത്തിലെത്താം പ്രഥമ സന്യാസിനി സഭയുെ സ്ഥാപനകായി പറയുന്നത് ചാവറ അച്ചനെയാണ്. ടിസിഒസിഡി സഭയില്‍ നിന്നു വിട്ടുമാറായി സിറിയന്‍ വിഭാഗം 1900ന് ശേഷമാണ് സിംസി സഭയായി മാറിയത്. അങ്ങനെയിരിക്കെ 1871ല്‍ അന്തരിച്ച ചാവറയച്ചന്‍ എങ്ങനെ സഭയുടെ സ്ഥാപനകാനും? – സിസ്റ്റര്‍ സുസി ചോദിക്കുന്നു. തെളിവുകളുടെയല്ലാം അടിസ്ഥാനത്തിലാണ് താനിത് വെളിപ്പെടുത്തുന്നതെന്ന് സിസ്റ്റര്‍ പറയുന്നു.