ജെ.സി.ബി. സാഹിത്യ പുരസ്ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

പ്രഥമ ജെ.സി.ബി. സാഹിത്യ പുരസ്ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഇന്ത്യയിലെ ഏറ്റവും മുന്‍നിര എര്‍ത്ത് മൂവിങ്, നിര്‍മാണ ഉപകരണ നിര്‍മാതാക്കളായ ജെ.സി.ബി. ഇന്ത്യ സാമ്ബത്തിക പിന്തുണ നല്‍കുന്നതും ജെ.സി.ബി. ലിറ്ററേച്ചര്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നതുമായ ഈ പുരസ്ക്കാരത്തിന് മെയ് 31 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. 25 ലക്ഷം രൂപയാണ് പുരസ്ക്കാര സമ്മാനം. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പുരസ്ക്കാര തുകയാണിത്‌.  

ഇംഗ്ലീഷില്‍ രചിച്ചിട്ടുള്ളവയ്ക്കും മറ്റുള്ളവയ്ക്കും വേണ്ടി പ്രത്യേകമായ ക്വാട്ടകളാവും പ്രസാധകര്‍ക്കുണ്ടാകുക. പുരസ്ക്കാരത്തിന് അര്‍ഹമാകുന്ന രചന ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതാണെങ്കില്‍ അതു വിവര്‍ത്തനം ചെയ്ത വ്യക്തിക്ക് അഞ്ചു ലക്ഷം രൂപയുടെ പുരസ്ക്കാരവും ലഭിക്കും. ഇന്ത്യയുടെ സാഹിത്യ പാരമ്പര്യം കണക്കിലെടുത്ത് ഇംഗ്ലീഷിലേക്കും ഇന്ത്യന്‍ ഭാഷകള്‍ക്കിടയിലും ഭാവിയില്‍ വിവര്‍ത്തനം നടത്തുന്നതു പ്രോല്‍സാഹിപ്പിക്കുന്നതു കൂടിയാവും ജെ.സി.ബി. പുരസ്ക്കാരം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം വീതം നല്‍കും

ജെ.സി.ബി. ഇന്ത്യയില്‍ നിര്‍മാണത്തിന്റെ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ വേള തന്നെയാണ് ജെ.സി.ബി. സാഹിത്യ പുരസക്കാരത്തിനു തുടക്കം കുറിക്കുന്നതും.  പ്രമുഖ നോവലിസ്റ്റും പ്രബന്ധകാരനുമായ റാണ ദാസ്ഗുപ്തയാണ് ഈ പുരസ്ക്കാരത്തിന്റെ ലിറ്റററി ഡയറക്ടര്‍. പ്രശസ്ത സിനിമാ സംവിധായികയും തിരക്കഥാകൃത്തുമായ ദീപ മേഹ്തയുടെ അധ്യക്ഷതയിലാണ് ജൂറി. റോഹന്‍ മൂര്‍ത്തി, പ്രിയംവദ നടരാജന്‍, വിവേക് ഷാന്‍ബാഗ്, അര്‍ഷിയ സത്താര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.