അമീര്‍ഖാന്റെ പുസ്തകത്തിലെ വെളിപ്പെടുത്തല്‍?

 

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അമീര്‍ഖാന്‍. ബോളിവുഡിലെ പെർഫക്ഷനിസ്റ്റ് എന്നാണു അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. താന്‍ ഒരു പുസ്തകം എഴുതുകയാണെങ്കിൽ അത് ജീവിതത്തിലും കരിയറിലും ഞാൻ നേരിട്ട വെല്ലുവികളെ കുറിച്ചായിരിക്കുമെന്നാണ് അമീര്‍ പറയുന്നു.

ഇഡിയറ്റ്, പി.കെ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ ഭാര്യ മഞ്ജീത് ഹിരാനിയുടെ ഹൗ ടു ബി ഹ്യൂമൻ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് അമീർ ഖാൻ പുസ്തകമെഴുതാൻ താൻ തിരഞ്ഞെടുക്കുന്ന വിഷയത്തെ കുറിച്ച് മനസ് തുറന്നത്. പുസ്തക പ്രകാശന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു ആമിർ.

അമീറിന്റെ വാക്കുകള്‍ ആവേശത്തോടെ സ്വീകരിച്ച ആരാധകര്‍ അമീറിന്റെ ജീവിതാനുഭവങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ്.