indepthliteratureworldnewstopstories

പ്രമുഖ സാഹിത്യകാരന്‍ കേദാർ നാഥ്​ സിങ്​ അന്തരിച്ചു

ജ്​ഞാനപീഠ​ ജേതാവും പ്രമുഖ കവിയുമായ കേദാർ നാഥ്​ സിങ്​ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന്​ ഒരുമാസമായി ചികിത്സയിലായിരുന്നു. എണ്‍പത്തി നാല് വയസ്സായിരുന്നു. ​തിങ്കളാഴ്​ച രാത്രി 8.30ന്​ ഡൽഹി എഐഐഎംഎസിലാണ്​ അന്ത്യം. ഹിന്ദി കവിത സാഹിത്യ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ്‌ കേദാർ നാഥ്​
 
ഉത്തർപ്രദേശിൽ ജനിച്ച കേദാർ നാഥ്​ സിങ്ങി​ന്റെ കവിതകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്​തിട്ടുണ്ട്​. 1989ൽ സാഹിത്യ അക്കാദമി പുരസ്​കാരവും 2013ൽ ജ്​ഞാനപീഠവും ലഭിച്ചു. അകൽ മേൻ സാരാസ്​, ബാഹ്​, അബി ബികുൽ അബി, സമീൻ പാക്​രഹേ ഹേ തുടങ്ങിയവയാണ്​ അദ്ദേഹത്തിന്റെ പ്രധാന കവിതസമാഹാരങ്ങൾ.

Tags

Post Your Comments

Related Articles


Back to top button
Close
Close