literatureworldnewstopstories

സീരിയലുകള്‍ മലീമസമാക്കുന്നത് കവിത പഠിപ്പിക്കുന്നതിനേക്കാള്‍ കുറ്റകൃത്യം

തന്റെ കവിതകള്‍ ഇനി സ്കൂള്‍ കോളേജ് തലങ്ങളില്‍ പഠിപ്പിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യരുതെന്ന അപേക്ഷയുമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.  പാഠ്യപദ്ധതികളില്‍നിന്ന് തന്റെ രചനകളെ ഒഴിവാക്കണമെന്നും തന്റെ കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ചുള്ളിക്കാടിന്റെ നിലപാടിനെ ചോദ്യം ചെയ്ത് നിരവധിപേര്‍ രംഗത്തെത്തി. കവിതയില്‍ മാത്രം വിശുദ്ധി മതിയോ? താങ്കള്‍ കാശുണ്ടാക്കാന്‍ വേണ്ടി സീരിയലില്‍ അഭിനയിക്കുന്നത് തെറ്റല്ലേ എന്നും സംവിധായകന്‍ സുവീരന്‍ ചോദിക്കുന്നു

സുവീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കവിതയില്‍ മാത്രം വിശുദ്ധി മതിയോ Mr.ബാലചന്ദ്രന്‍ ചുള്ളിക്കാട് ..? അഭിനയത്തില്‍ വേണ്ടേ? താങ്കള്‍ കാശുണ്ടാക്കാന്‍ വേണ്ടി സീരിയലില്‍ അഭിനയിക്കുന്നത് പോലെത്തന്നെയാണ് പലരും ഇവിടെ അദ്ധ്യാപകവൃത്തി ചെയ്യുന്നതും. സീരിയലുകള്‍ മലീമസമാക്കുന്നതിന്റെ കൂട്ടുത്തരവാദിത്തം ബാലചന്ദ്രന്‍ ചുള്ളിക്കാടിനുണ്ട്. അതില്‍ ഇവിടുത്തെ അദ്ധ്യാപകര്‍ ചുള്ളിക്കാടിന്റെ കവിത പഠിപ്പിക്കുന്ന തിനേക്കാള്‍ കുറ്റകൃത്യമുണ്ട്.

shortlink

Post Your Comments

Related Articles


Back to top button