bookreviewfilmliteratureworldnewsstudytopstories

കാന്‍സര്‍ ബാധിച്ച ആറുവയസ്സുകാരന്‍ മകന്റെ ജീവിതത്തെക്കുറിച്ച് വേദനയോടെ നടന്‍

കാന്‍സര്‍ ബാധിതനായ മകനെക്കുറിച്ച് ഒരച്ഛന്‍ തുറന്നു പറയുകയാണ്. തന്റെ ആറു വയസ്സുകാരനായ മകന്‍ അയാനെക്കുറിച്ചാണ് നടന്‍ ഇമ്രാന്‍ ഹാഷ്മി പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത്. ‘ദ കിസ്സ് ഓഫ് ലൈഫ്- ഹൗ എ സൂപ്പര്‍ഹീറോ ആന്റ് മൈ സണ്‍ ഡിഫീറ്റഡ് കാന്‍സര്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ കാന്‍സര്‍ ബാധിച്ച സമയത്തെ അയാന്റെ ജീവിതമാണ് പറയുന്നത്.

മൂന്നര വയസ്സിലാണ് അയാന് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. രണ്ടാംഘട്ട കീമോതെറാപ്പിക്ക് ശേഷം കിഡ്‌നിയില്‍ മുഴയുണ്ടെന്നും മനസ്സിലായി. ടൊറോന്റോയിലെ കുട്ടികള്‍ക്കുള്ള സ്‌പെഷല്‍ ഹോസ്പിറ്റലിലായിരുന്നു അയാനെ ചികിത്സിച്ചത്. പ്രശസ്ത എഴുത്തുകാരന്‍ ഹുസൈന്‍ സെയ്ദിയുടെ ആശയമാണ് പുസ്തകമെഴുതാന്‍ തനിക്ക് പ്രചോദനമായതെന്നു ഇമ്രാന്‍ പറയുന്നു. കീമോ തെറാപ്പിയുടെ രണ്ടാം ഘട്ടത്തിനു ശേഷം ആയാന്റെ വൃക്കയിൽ മാരകമായ ഒരു ട്യൂമർ ഉണ്ടായിരുന്നുവെന്നു കണ്ടെത്തി. ആറുവയസ്സുകാരന്‍ അനുഭവിച്ച വേദനയും അവനെ അതില്‍ നിന്നും മുക്തനാക്കാന്‍ ഒരച്ഛന്‍ നടത്തിയ ശ്രമങ്ങളുമാണ് പുസ്തകം.

‘ വിശ്വാസങ്ങളും മാനദണ്ഡങ്ങളും ഭീതികളും കാരണം ചിലര്‍ ക്യാന്‍സറിനു ചികിൽസിക്കുന്നില്ല. അവർ പറയുന്നത് പോലെ, അജ്ഞത സുഖകരമാണ്, പിഡ്യാട്രിക് ക്യാൻസർ ഉയർന്ന വിജയ നിരക്ക് നൽകുന്നു, “ഇമ്രാന്‍ പറയുന്നു, നിങ്ങളുടെ മകന് ക്യാൻസർ ഉണ്ടെന്ന് കേൾക്കുന്നതിനേക്കാൾ മോശമായ യാതൊന്നുമില്ലെന്ന് ഒരു മാതാവോ പിതാവോ ഭയപ്പെടുന്നതായും സമ്മതിക്കുന്നു. രോഗം ഭേദമാകുകയും, രോഗം മൂർച്ഛിക്കുകയും ചെയ്തതോടെ ആഴത്തിൽ വേരൂന്നിയ ഭയം മൂലം, രോഗത്തെ നേരിടാൻ ഒന്നും അവശേഷിക്കുന്നില്ല. ജീവൻ രക്ഷിക്കുന്നതിനായി കഴിയാതെ വരുന്നു” വേദനയോടെ ഇമ്രാന്‍ പറയുന്നു. ബിലാൽ സിദ്ദിഖിയുമായി സഹകരിച്ചാണ് പുസ്തക രചന പൂര്‍ത്തിയാക്കിയത്.

എം ടിയോടും സുഗതകുമാരിയോടും വിയോജിപ്പ്‌; സി.രാധാകൃഷ്ണൻ

shortlink

Post Your Comments

Related Articles


Back to top button