bookreviewliteratureworldnewstopstories

മതസ്പർധയുടെ പേരില്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്ത പുസ്തകം

ഓരോ കൃതിയും എഴുത്തുകാരനും സമൂഹവുമായുള്ള സംവാദമാണ് നടത്തുന്നത്. എന്നാല്‍ പലകാലത്തും ചില കൃതികള്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്. അത്തരം ഒരു കൃതിയാണ് അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകൾ ‘. അമൃതാനന്ദമയീ മഠത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഗെയ്ൽ ട്രെഡ്വെലുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പുസ്തക രൂപമാണ് ഈ കൃതി.

എന്നാല്‍ ഈ വിവാദ കൃതി പ്രസിദ്ധീകരിച്ച ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയ്ക്കും ഉടമ രവി ഡി.സിയുടെ വീടിനു നേരെയും അജ്ഞാത സംഘം അക്രമം നടത്തി. ഡി.സി ബുക്സിന്റെ ശാഖയിലത്തിയ അക്രമി സംഘം പുസ്തകങ്ങൾ നശിപ്പിക്കുകയും വാരിവലിച്ചിടുകയും ചെയ്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം അമൃതാനന്ദമയിക്കെതിരായ അപവാദ പ്രചരണങ്ങളിൽ നിന്ന് ഡി.സി ബുക്സ് പിൻമാറുക എന്ന പോസ്റ്ററും പതിച്ചു.

പുസ്തകത്തിന്റെ വിൽപനയും വിതരണവും  2014 ഏപ്രിലിൽ മൂന്ന് മാസത്തേയ്ക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വി. ചിദംബരം അധ്യക്ഷനായ ബെഞ്ചാണ് പുസ്തത്തിന്റെ വിൽപന സ്റ്റേ ചെയ്തത്. പുസ്തകത്തിന്റെ വിൽപന സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അമൃതാനന്ദമയി ഭക്തർ തിരുവല്ല കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ വിഷയം അധികാരപരിധിയിൽ വരുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കോടതി ഹർജി പരിഗണിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പുസ്തകം മതസ്പർധ നടത്തുമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി പുസ്തകത്തിന്റെ വിൽപന തടഞ്ഞത്

shortlink

Post Your Comments

Related Articles


Back to top button