Featuredfilmliteratureworldnewstopstories

വേശ്യാവൃത്തിയില്‍ നിന്നും എഴുത്തുകാരിയിലേയ്ക്ക്!

ബോളിവുഡ് സിനിമാ ലോകത്തെ യുവ കഥാകാരികളില്‍ ഒരാളാണ് ഷഗുഫ്ത റഫിഖ്. ആശിഖി 2 എന്ന വിജയ ചിത്രത്തിന്‍റെ കഥാകാരികൂടിയാണ് ഷഗുഫ്ത. ബോളിവുഡിലെ ഈ കഥാകാരിയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. പഴയകാല അഭിനേതാവ് അന്വാരി ബീഗമിന്റെ വളര്‍ത്തു പുത്രിയായിരുന്നു ഷഗുഫ്ത. ജീവിതത്തില്‍ നിരവധി സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ പതിനേഴാം വയസ്സില്‍ വേശ്യാവൃത്തിയിലേയ്ക്ക് തനിക്ക് ഇറങ്ങേണ്ടി വന്നുവെന്ന് ഷഗുഫ്ത വെളിപ്പെടുത്തുന്നു.

ഒരു അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളെക്കുറിച്ചു ഷഗുഫ്ത വെളിപ്പെടുത്തിയത്. ഇരുപത്തി ഏഴു വയസ്സുവരെ അതായത് പത്തു വര്‍ഷക്കാലം താന്‍ വേശ്യാ വൃത്തി ഉപജീവന മാര്‍ഗ്ഗമായി കരുതിയിരുന്നുവെന്നു പറയുന്നു. എന്നാല്‍ താന്‍ ആ ജീവിതം കൊണ്ടാണെങ്കിലും അമ്മയെ സഹായിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമാണെന്നും അവര്‍ പറയുന്നു. വിലയേറിയ പണക്കാര്‍ക്കൊപ്പം കഴിഞ്ഞ രാത്രികളും ഭക്ഷണം പോലുമില്ലാതെ അഴുക്കു പിടിച്ച ഇരുണ്ട തെരുവില്‍ കിടന്നതും താന്‍ തുറന്നെഴുതാന്‍ ശ്രമിച്ചു. അതാണ്‌ ഇപ്പോഴത്തെ തന്റെ ജീവിതമെന്നും ഷഗുഫ്ത പറയുന്നു.

shortlink

Post Your Comments

Related Articles


Back to top button