literatureworldnewstopstories

ഈ പുസ്തക കടയില്‍ ജോലിക്കാരെ നിയമിക്കാത്തതിന്റെ കാരണം ഇതാണ്

പുസ്തകപ്രേമികളെ അകമഴിഞ്ഞ് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് മോണ്ടിസെറാട്ട് മാര്‍ട്ടിന്‍. അതുകൊണ്ട് തന്നെ താന്‍ നടത്തുന്ന പുസ്തക കടയില്‍ ജോലിക്കാരെ നിയമിച്ചിട്ടുമില്ല. ദുബായിലെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുസ്തകക്കടയാണ് ബുക്ക് ഹീറോ. വല്ലപ്പോഴും വന്നു പോകുന്ന ഉടമസ്ഥന്‍ അല്ലാതെ അവിടെ ഒരൊറ്റ ജോലിക്കാരും ഇല്ല. ഉപഭോക്താക്കള്‍ക്ക് പുസ്തകമെടുത്ത്, വില നിക്ഷേപിച്ച്‌ പോകാം. അതാണ്‌ അവിടത്തെ രീതി

ഇതിനെ കുറിച്ച് ബുക്ക് ഹീറോ എന്ന കടയുടെ ഉടമസ്ഥന്‍ മോണ്ടിസെറാട്ട് മാര്‍ട്ടിന്‍ പറയുന്നതിങ്ങനെ… ”തനിക്ക് കസറ്റമേഴ്‌സിലുള്ള വിശ്വാസം മൂലമാണ് ജോലിക്കാരെ നിയമിക്കാത്തത്. ആരും സാധാരണ പുസ്തകം മോഷ്ടിക്കാനൊരുങ്ങില്ല. അങ്ങനെ ചെയ്താല്‍ തന്നെ അതെനിക്ക് 300 ദിര്‍ഹത്തിന്റെ നഷ്ടമൊക്കെയാണ് ഉണ്ടാക്കുക. വിസയും ഇന്‍ഷുറന്‍സും ഒക്കെ എടുത്ത് ഒരാളെ ജോലിക്ക് നിര്‍ത്തുമ്ബോള്‍ ഉണ്ടാകുന്ന ചിലവിനെ അപേക്ഷിച്ച്‌ അതൊന്നുമല്ല താനും. “

എല്ലാ ദിവസം ഒരു വട്ടം കടയിലെത്തുന്ന മാര്‍ട്ടിന്‍ പണം എടുത്ത്, സ്‌റ്റോക്ക് ശരിയാക്കി പോകുകയാണ് പതിവ്. ഈ കടയില്‍ 20,000 ലധികം നോവലുകളുണ്ട്. പ്രദേശത്തെ ആദ്യ തൊഴിലാളികളില്ലാ പുസ്തകക്കട എന്ന ഖ്യാതി സ്വന്തമാക്കിയ ബുക്ക് ഹീറോയില്‍ trust box എന്ന പെട്ടിയിലാണ് പണം ഇടേണ്ടത്. 10 മുതല്‍ 20 ദിര്‍ഹം വരെയുള്ള പുസ്തകങ്ങളില്‍ വിലയെ സൂചിപ്പിക്കാന്‍ മഞ്ഞയും പച്ചയും നിറത്തിലുള്ള ടാഗുകളുണ്ട്. ഇതനുസരിച്ച്‌ പുസ്തകം തിരഞ്ഞെടുക്കാനും എളുപ്പമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഇംഗ്ലീഷ്, അറബി പുസ്തകങ്ങള്‍ കൂടാതെ ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, ചൈനീസ് പുസ്തകങ്ങളും ഈ കടയില്‍ ലഭ്യമാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close