Featuredliteratureworldnewstopstories

ശത്രുവിനെ നശിപ്പിക്കാന്‍ മന്ത്രവാദവും ആഭിചാരവും!!

മറ്റുള്ളവര്‍ നന്നാവുന്നത് ഇഷ്ടമല്ലാത്തവരാണ് മലയാളികള്‍ എന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. അതുകൊണ്ട് തന്നെ പരസ്പരം ഇഷ്ടമല്ലാത്ത നമ്മളില്‍ പലരും ശത്രുക്കള്‍ ആണെന്ന് ചിന്തിക്കുകയും അവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആലോചിക്കുകയും ചെയ്യുന്നു. അതില്‍ പ്രധാനമായും കേള്‍ക്കുന്ന ഒന്നാണ് അവന്‍ എനിക്കെതിരെ ആഭിചാരം ചെയ്തു, അവര്‍ ആഭിചാരം ചെയ്ത് ശത്രുക്കളെ തകര്‍ക്കുകയാണ് എന്നൊക്കെ. എന്നാല്‍ അങ്ങനെ ആഭിചാരത്തിലൂടെ ശത്രുവിനെ നശിപ്പിക്കാന്‍ സാധിക്കുമോ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇത് ആരെങ്കിലും വിശ്വസിക്കുമോ? വിദേശരാജ്യങ്ങളില്‍ ആഭിചാര കര്‍മ്മങ്ങള്‍ നടത്തിയതിന് ചില ഇന്ത്യക്കാര്‍ അറസ്റ്റിലായ വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. നന്ദന്‍കോട് കൊലപാതകത്തിന് പിന്നെ ആഭിചാര വാര്‍ത്തകളും ഇടക്കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാകും. എന്നാല്‍ എന്താണ് ആഭിചാരം? ഒരാളെ തോല്‍പ്പിക്കാനോ കൊല്ലാനോ അപകടപ്പെടുത്താനോ ഒക്കെയായി മന്ത്രവാദികള്‍ ചെയ്യുന്ന ദുഷ്കര്‍മ്മമാണ് ആഭിചാരം എന്നറിയപ്പെടുന്നത്.

ഒരു ലോഹത്തകിടില്‍ വിധിപ്രകാരമുള്ള അടയാളങ്ങളും കളങ്ങളും വരച്ച് തുടര്‍പൂജ ചെയ്യുന്ന രീതി പല മന്ത്ര പുസ്തകങ്ങളിലും പറയുന്നുണ്ട്. ശത്രു ആരോ അയാളുടെ പടവും തകിടില്‍ വരഞ്ഞിട്ടുണ്ടാവും. കോഴി, തവള, ഓന്ത്, പല്ലി, പൂച്ച എന്നിവയുടെ അറുത്തെടുത്ത തലയും ആഭിചാര കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പൂജകള്‍ക്ക് ശേഷം തകിടും അനുബന്ധ സാധനങ്ങളും ശത്രു വരുന്ന വഴിയില്‍ കുഴിച്ചിടുന്നു. ശത്രു അത് മറികടന്നാല്‍ ദോഷം അയാളെ ബാധിക്കുമെന്നാണ് വിശ്വാസം. ശത്രു വരുന്ന വഴിയില്‍ കുഴിച്ചിട്ടിരിക്കുന്ന ആഭിചാരത്തകിട് അയാളറിയാതെ മറികടക്കാനും ചവിട്ടാനുമൊക്കെ പ്രേരിപ്പിക്കുന്നതും ആഭിചാരക്രിയയുടെ പ്രധാന ഭാഗമാണ്. ശത്രു അല്ലാതെ മറ്റാരെങ്കിലും അത് മറികടക്കുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും ഈ ക്രിയ പ്രയോഗിക്കുന്നവര്‍ കരുതുന്നു.

ആഭിചാരമന്ത്രങ്ങളുടെ വേദമായ അഥര്‍വ്വത്തില്‍ ആംഗിരസകല്പം, ശാന്തികല്പം, നക്ഷത്രകല്പം, വേദകല്പം, സംഹിതാകല്പം എന്നീ അഞ്ച് സംഹിതകള്‍ ആടങ്ങിയിരിക്കുന്നു. എരിക്ക്, ആട്ടിന്‍രോമം, എണ്ണ, ആര്‍ത്തവരക്തം, തിപ്പലി, ചമതകള്‍, നീല ഉമ്മം, കടലാടി തുടങ്ങിയവ ആഭിചാര പൂജകള്‍ക്കും ഹോമത്തിനും ഉപയോഗിക്കുന്നു എന്നാണ് വിവരം. എന്തായാലും ആഭിചാരം ഒരു അന്ധവിശ്വാസം മാത്രമാണെന്ന് യുവതലമുറയ്ക്ക് ഒരു പരിധിവരെയെങ്കിലും ബോധമുണ്ട്. കൂടാതെ ഐടി യുഗത്തില്‍ ഇതിനെന്തു പ്രസക്തിയെന്നും ഇവരില്‍ പലരും ചിന്തിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴും കേരളത്തിലുള്‍പ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശത്രുവിനെ ഇല്ലായ്മ ചെയ്യുന്നതിനായി ആഭിചാരക്രിയകള്‍ നടത്തുകയും മറ്റും ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മാന്ത്രികാനുഷ്ഠാനകലകള്‍ വ്യക്തമാക്കുന്ന ഒരു പുസ്തകമാണ്ഡോ എം വിഷണു നമ്പൂതിരി തയ്യാറാക്കിയിട്ടുള്ള മാന്ത്രിക വിജ്ഞാനം.. മന്ത്രവാദം അതിന്റെ രീതിഭേദങ്ങള്‍, ബാധകളും ഭൂതവിജ്ഞാനവും, ദുര്‍മന്ത്രവാദം-ചില വശങ്ങള്‍, മാന്ത്രികാനുഷ്ഠാനകലകള്‍, മന്ത്രങ്ങള്‍, മരുന്നും മന്ത്രവും, മാന്ത്രികയന്ത്രങ്ങളും മാന്ത്രികക്കളങ്ങളും അക്കപ്പടവും മാന്ത്രികചതുരവും മന്ത്രവാദപ്പാട്ടുകളും എന്നിങ്ങനെ വിവിധ അധ്യായങ്ങളിലൂടെയാണ് മാന്തികവിദ്യയെ കുറിച്ച് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.

shortlink

Post Your Comments

Related Articles


Back to top button