literatureworldnewstopstories

ഹിന്ദു വികാരം വ്രണപ്പെടുത്തി; പ്രണബ് മുഖര്‍ജിക്ക് നോട്ടീസ്

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നു പരാതി. Turbulent Years 1980-1996 എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകന്‍ യു.സി പാണ്ഡേ നല്‍കിയ പരാതിയില്‍ ഹൈക്കോടതി പ്രണബിന് നോട്ടീസ് അയച്ചു. ജസ്റ്റിസ് പ്രതിഭ എം സിങ് ആണ് പ്രണബിന് നോട്ടീസ് അയച്ചത്. കൂടുതല്‍ വാദം കേള്‍ക്കാനായി കേസ് ജൂലൈ 30ലേക്ക് മാറ്റിവച്ചു.

ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യു.സി പാണ്ഡേ നല്‍കിയ പരാതി’Turbulent Years 1980-1996′ പുസ്തകത്തില്‍ നിന്നും ചില ഭാഗങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഈ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ വിവാദമായിരുന്നു.

ശത്രുവിനെ നശിപ്പിക്കാന്‍ മന്ത്രവാദവും ആഭിചാരവും!!

Post Your Comments

Related Articles


Back to top button