നോവലിസ്റ്റ് ബിഎംസി നായര്‍ അന്തരിച്ചു

പ്രമുഖ നോവലിസ്റ്റ്  ബി.എം.സി നായര്‍ (77) അന്തരിച്ചു.മുന്‍ കുവൈത്ത് അംബാസിഡർ കൂടിയാണ് മോഹനചന്ദ്രന്‍ നായര്‍ എന്ന ബി.എം.സി നായര്‍. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലിക, സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍. കോഴിക്കോട് സ്വദേശിനി ലളിത ഭാര്യ. മാധവി, ലക്ഷ്‌മി എന്നിവര്‍ മക്കളാണ്.