കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്കാരം അമലിന്

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്കാരത്തിനു മലയാളത്തിൽ അമലിന്റെ ‘വ്യസന സമുച്ചയം’ എന്ന നോവൽ അർഹമായി. 50000 രൂപയും ഫലകവുമാണ് അവാർഡ്. ഡോ. എം.ഡി. രാധിക, കെ.ജി ശങ്കരപ്പിള്ള, ലക്ഷ്മി ശങ്കർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

കേന്ദ്രസാഹിത്യ അക്കാദമിയുടെ 2018–ലെ മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്കാരം പി.കെ. ഗോപിയുടെ ‘ഒാലച്ചൂട്ടിെൻറ വെളിച്ചം’ എന്ന ചെറുകഥാ സമാഹാരത്തിനും ലഭിച്ചു. 50000 രൂപയും ഫലകവുമാണ് അവാർഡ്. ശിശുദിനമായ നവംബർ 14 ന് സമ്മാനിക്കും. ആലങ്കോട് ലീലാ കൃഷ്ണൻ, ഇ.വി. രാമകൃഷ്ണൻ, സിപ്പി പള്ളിപ്പുറം എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.