indepthliteratureworldnewstopstories

ഇറ്റാലിയന്‍ നാടകാചാര്യന്‍ ദാരിയോ ഫോ ഓര്‍മ്മയായി

 


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനു പുതിയ അഥിതി എത്തിയപ്പോള്‍ മറ്റൊരു നോബല്‍ സമ്മാന ജേതാവ് ആശുപത്രി കിടക്കയില്‍ മരണത്തെ നേരിടുകയായിരുന്നു. 1997 ലെ സാഹിത്യ നോബൽ സമ്മാനം നേടിയ ഇറ്റാലിയൻ നാടകകൃത്തും, നടനും, സംവിധായകനുമാണ് ദാരിയോ ഫോ. ഇറ്റാലിയന്‍ സാംസ്കാരിക ജീവിതത്തിലെയും നാടകവേദിയിലെയും ഏറ്റവും മഹാന്മാരില്‍ ഒരാളെ നഷ്ടമായതായി ഫോയുടെ മരണവിവരം അറിയിച്ച പ്രധാനമന്ത്രി മത്തിയോ റെന്‍സി അഭിപ്രായപ്പെട്ടു.

1926 മാര്‍ച്ചില്‍ സാന്‍ജിയാനോ എന്ന ചെറുപട്ടണത്തിലാണ് ഫോ ജനിച്ചത്‌. രണ്ടാംലോക യുദ്ധകാലത്ത് നിര്‍ബന്ധിത സൈനികസേവനത്തിന് നിയോഗിക്കപ്പെട്ടെങ്കിലും ഫോ രക്ഷപ്പെട്ട് ഒളിവില്‍പ്പോയി. 1950കളില്‍ നാടകവേദിയില്‍ കണ്ടുമുട്ടിയ റെയിം അരങ്ങിലും ജീവിതത്തിലും ഫോയുടെ പങ്കാളിയായി. 1957ല്‍ സ്ഥാപിതമായ ഫോ–റെയും തിയറ്റര്‍ കമ്പനി നിരവധി ഹിറ്റുകളിലൂടെ ദേശീയശ്രദ്ധയിലേക്കുയര്‍ന്നു. സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെ ഉന്നതി ലക്ഷ്യമാക്കി ലോകപ്രശസ്തങ്ങളായ നിരവധി നാടകങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ഗൂഢഹാസ്യവും ആക്ഷേപഹാസ്യവും ഒരു പോലെ സമന്വയിപ്പിച്ച് അനീതിക്കെതിരെ ശബ്ദമുയർത്തുന്ന നിരവധി നാടകങ്ങൾ രചിച്ച ഫോ പാരമ്പര്യത്തില്‍ നിന്നും പഴമയില്‍ നിന്നും ഊർജ്ജം ഉൾക്കൊണ്ടിരുന്നു. 2013ല്‍ റെയും അന്തരിച്ചു

ദാരിയോ ഫോയ്ക്ക് നോബല്‍ സമ്മാനം നേടി കൊടുത്തത് വലതുപക്ഷ തീവ്രവാദികൾ നടത്തുന്ന ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ രചിച്ച ആക്‌സിഡന്റൽ ഡെത്ത് ഒഫ് ആൻ അനാർക്കിസ്റ്റ് ആണ്. വീ കാണ്ട് പേ, ഫീമെയിൽ പാർട്ട്‌സ് ഇവ അദ്ദേഹത്തിന്‍റെ പ്രശസ്തങ്ങളായ കൃതികളാണ്.

പാർട്ടിക്കു വിപ്ലവം കുറഞ്ഞുപോകുന്നുവെന്നു തോന്നലില്‍ ഇടതുപക്ഷ പാര്‍ട്ടിയോട് കലഹിച്ച, തീവ്രമായ വിപ്ലവം ഭാഷയിലും ജീവിതത്തിലും കൊണ്ട് നടന്ന എഴുത്തുകാരനാണ്‌ ഫോ. തന്റെ നിലപാടുകളാല്‍ രാഷ്ട്രീയത്തെ മാത്രമല്ല മതത്തെയും വിമര്‍ശിച്ച  വിപ്ലവകാരിയായ ഫോ ഒരിക്കലും ആരെയും ഭയപ്പെട്ടിരുന്നില്ല. തന്റെ നാടകവുമായി യാത്ര നടത്തിയിരുന്ന ഈ അരാജകവാദിയ്ക്കു ആമേരിക്ക രണ്ടു പ്രാവശ്യം പ്രവേശനം നിഷേധിച്ചു.

 

shortlink

Post Your Comments

Related Articles


Back to top button