literatureworldnews

ഞരളക്കാട് രുഗ്മിണയമ്മ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു

ഞരളക്കാട് രുഗ്മിണയമ്മ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു

എ.അയ്യപ്പന്‍ കവിതാ പഠന ട്രസ്റ്റിന്റെ ഞരളക്കാട് രുഗ്മിണയമ്മ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന് സമ്മാനിച്ചു. തൈക്കാട് ഭാരത് ഭവനില്‍ ദേശീയ കാവ്യോല്‍സവത്തിന്‍റെ  ഭാഗമായി  നടന്ന ചടങ്ങില്‍ മലയാള സര്‍വകലാശാല വി.സി കെ.ജയകുമാര്‍ പുരസ്‌കാരം കുരീപ്പുഴക്ക് നല്‍കി. കവി പ്രഭാവര്‍മ്മ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ കനലാണ് കവിതയെന്ന് തെളിയിച്ച കവിയായ അയ്യപ്പന്റെ തുടര്‍ച്ചയാണ് കുരീപ്പുഴയുടെ കവിതകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെബാസ്റ്റ്യന്‍, നിര്‍മലാപിള്ള, സബീര്‍ തിരുമല, ഗുരുരത്‌നം ജ്ഞാനതപസി തുടങ്ങിയവര്‍ സംസാരിച്ചു.

പാക്കിസ്ഥാന്‍ നമ്മുടെ സഹോദരീ രാഷ്ട്രമാണെന്നും പാക്കിസ്താനെ ശത്രു രാജ്യമായി കാണാനാവില്ലെന്നും സിന്ധു നദി പാകിസ്താനിലൂടെയാണ് ഒഴുകുന്നതെന്ന് അധ്യാപകന്‍ ക്ലാസില്‍ പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും  എ.അയ്യപ്പന്‍ കവിതാ പഠന ട്രസ്റ്റിന്റെ ഞരളക്കാട് രുഗ്മിണയമ്മ പുരസ്‌കാരം ഏറ്റുവങ്ങി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

എനിക്ക് വേണ്ടപ്പെട്ടവരെല്ലാം പാകിസ്താനിലാണ്. ഹാരപ്പ, മോഹന്‍ഞ്ചദാരോ, ലാഹോര്‍, ഭഗത് സിങ് തുടങ്ങയവയെല്ലാം അപ്പുറത്താണ്. വെടിയേറ്റുവീഴുന്ന പട്ടാളക്കാരന്റെ ശവപ്പെട്ടിക്ക് മുന്നിലിരുന്ന് ഇന്ത്യന്‍ അമ്മയും പാകിസ്ഥാനി അമ്മയും ഒരുപോലയൊണ് കരയുന്നത്. പാകിസ്ഥാനെ ശത്രുരാജ്യമെന്ന പയുന്നത് രാഷ്ട്രീയക്കരാണെന്നും അദ്ദേഹം പറഞ്ഞു.

കവി എ.അയ്യപ്പന് അഭയം കൊടുത്തവരും ഓടിയൊളിച്ചവരുമുണ്ട്. ഒഡേസ സത്യന്റെ വീട്ടില്‍ ദീര്‍ഘനാള്‍ അയ്യപ്പന്‍ താമസിച്ചിരുന്നു. അയ്യപ്പന്‍ ഉടന്‍ മരിക്കുമെന്ന് പ്രവചനം നടത്തിയ മുന്നു ഡോക്ടര്‍മാര്‍ മരിച്ചതിന് ശേഷമാണ് അയ്യപ്പന്‍ നമ്മെ വിട്ടുപിരഞ്ഞതെന്നും കുരീപ്പുഴ സൂചിപ്പിച്ചു.

 

 

shortlink

Post Your Comments

Related Articles


Back to top button