literatureworldnewstopstories

  റൊമില ഥാപ്പര്‍ കേരളത്തില്‍ എത്തുന്നു

 

രാജ്യത്തെ അറിയപ്പെടുന്ന ചരിത്രകാരി റൊമില ഥാപ്പര്‍ കേരള ലിറ്ററേച്ചര്‍ ഫെസറ്റിവലില്‍ പങ്കെടുക്കാന്‍ എത്തുന്നു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ബീച്ചില്‍ 2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് റൊമില ഥാപ്പര്‍ എത്തുന്നത്.

പ്രാചീന ഭാരതചരിത്രം പ്രത്യേക പഠനമേഖലയായി തിരഞ്ഞെടുത്തിരിക്കുന്ന റൊമില ഥാപ്പര്‍ സമൂഹത്തില്‍ നടക്കുന്ന തെറ്റുകള്‍ക്ക് നേരെ ശബ്ദം ഉയര്‍ത്തുന്ന എഴുത്തുകാരിയാണ്.ഏതെങ്കിലും പ്രത്യേകവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ദേശീയതയെ നിര്‍വചിക്കാനുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് സധൈര്യം അഭിപ്രായപ്പെട്ട റൊമില ഥാപ്പര്‍ .തന്റെ രചനകളിലൂടെ ഉപരിവര്‍ഗ്ഗത്തെ വിമര്‍ശനാത്മകമായി കാണുകയാണ് ചെയ്യുന്നത്.മുഖവും രാഷ്ട്രീയവുംനോക്കാതെ സാധാപ്പേര്‍മൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകുയും തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന റൊമില ഥാപ്പര്‍ സാമൂഹ്യശക്തികള്‍ക്കിടയിലെ പരസ്പര പോരാട്ടത്തിലൂടെ രൂപംപ്രാപിച്ച ഹിന്ദൂയിസത്തെ എതിര്‍ക്കുകയും ചെയ്യുന്നു.

1931ലാണ് ജനിച്ച റൊമില ഥാപ്പര്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ,കോളേജ് ഡി ഫ്രാന്‍സ് തുടങ്ങി വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2004 ല്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സ് ഇവരെ ക്ലൂഗ് ചെയറിന്റെ കണ്ട്രീസ് ആന്‍ഡ് കള്‍ചേഴ്‌സ് ഓഫ് സൗത്തിന്റെ അധ്യക്ഷയായി നിയമിച്ചു. ഒരു സര്‍ക്കാര്‍ പുരസ്‌കാരവും സ്വീകരിക്കില്ല എന്ന തീരുമാനമാനത്തില്‍ ഉറച്ചുനിന്ന ഥാപ്പര്‍ 1992 ല്‍ പത്മശ്രീ പുരസ്‌കാരവും 2005 ല്‍ പത്മഭൂഷണ്‍ പുരസ്‌കാരവും നിരാകരിച്ചു. 2008 ല്‍ മനുഷ്യരാശിയെ കുറിച്ചുള്ള പഠനത്തിന് പ്രസിദ്ധമായ ക്ലൂഗ് പ്രൈസ് (പത്തുലക്ഷം അമേരിക്കന്‍ ഡോളര്‍) ലഭിച്ചു.

അശോകനും മൗര്യസാമ്രാജ്യത്തിന്റെ പതനവും, പ്രാചീന ഇന്ത്യന്‍ സാമൂഹ്യ അശോകനും മൗര്യസാമ്രാജ്യത്തിന്റെ പതനവും(Asoka and the Decline of the Maurya),പ്രാചീന ഇന്ത്യൻ സാമൂഹ്യ ചരിത്രം:ചില വ്യാഖ്യാനങ്ങൾ(Ancient Indian Social History: Some Interpretations),ആദ്യകാല ഇന്ത്യൻ ചരിത്രത്തെകുറിച്ചുള്ള സമീപകാല കാഴ്ചപ്പാടുകൾ -സമാഹരണം-(Recent Perspectives of Early Indian History (editor),ഒരു ഇന്ത്യാ ചരിത്രം- ഭാഗം ഒന്ന് (A History of India Volume One),പുരാതന ഭാരതം:ഉത്ഭവം മുതൽ എ.ഡി 1300 വരെ(Early India: From the Origins to AD 1300) ആദിമ ഇന്ത്യാചരിത്രം എന്നിവയാണ് ഥാപ്പറുടെ പ്രധാന കൃതികള്‍.

കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍- 2017 (KLF) സംഘടിപ്പിക്കുന്നത് ഡി സി ഡി സി കിഴക്കെമുറി ഫൗണ്ടേഷനാണ്. പ്രമുഖരും പ്രശസ്തരുമായ ആളുകള്‍  പങ്കെടുക്കുന്ന  സാഹിത്യമാമാങ്കത്തില്‍ സാഹിത്യ സാഹിത്യേതര ചര്‍ച്ചകള്‍, സംവാദം, മുഖാമുഖം, പുസ്തകപ്രകാശനം തുടങ്ങി വിവിധ പരിപാടികളാണ് നാലുദിനരാത്രങ്ങളായി നടക്കുക.

 

shortlink

Post Your Comments

Related Articles


Back to top button