indepthliteratureworldnewstopstories

കശ്മീരിന്റെ വാനമ്പാടി ഓര്‍മ്മയായി

 
കശ്മീരിന്റെ വാനമ്പാടി എന്ന പേരില്‍ പ്രശസ്തയായ ഗായിക രാജ് ബീഗം അന്തരിച്ചു. 89 വയസായിരുന്നു. ശ്രീനഗറിനു സമീപം ചനപോറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഏഴു ദശകത്തോളം കശ്മീരില്‍ ശബ്ദസൗകുമാര്യംകൊണ്ട് കശ്മീരിന്റെ സംഗീതമനസ്സു കീഴടക്കിയ ബീഗം 1927 ല്‍ ജനിച്ചു. അച്ഛന്റെ പ്രോത്സാഹനം കൊണ്ട് പാടിത്തുടങ്ങിയ ബീഗത്തിന്റെ ഗാനങ്ങള്‍ക്ക് പാക്കിസ്ഥാനിലും വലിയ ആരാധകരുണ്ടായിരുന്നു. ബീഗത്തിന്റെ ജീവിതം മാറി മറിയുന്നത് 27ാം വയസില്‍ റേഡിയോ കാഷ്മീരില്‍ ജോലിക്കു ചേരുന്നതോടെയാണ്. 32 വര്‍ഷം റേഡിയോ കശ്മീരില്‍ ബീഗം ഗായികയായിരുന്നു. രാജ് ബീഗത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗികമായി ഒരു കണക്കും ലഭ്യമല്ല.

2002ല്‍ രാജ്യം രാജ് ബീഗത്തെ പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 2009 ല്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെയും 2013 ല്‍ കേന്ദ്ര സംഗീതനാടക അക്കാദമിയുടെയും ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button