Featurednewstopstories

മോഷ്ടാക്കളുമായുള്ള സംഘര്‍ഷത്തില്‍ ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് തള്ളിയിടപ്പെട്ട അരുണിമയുടെ ജീവിതം

അരുണിമ സിന്‍ഹ ഈ പേര് മലയാളികള്‍ മറന്നു കാണില്ല. ഇരുപത്തിയാറാമതെ വയസ്സിൽ എവറസ്റ്റ് കൊടുമുടി കീഴടക്കിയ അരുണിമയെ വ്യത്യസ്തയാക്കുന്നത് അവരുടെ ജീവിതമാണ്. കാരണം കൃത്രിമ കാല്‍ ഉപയോഗിച്ചാണ് അരുണിമ എവറസ്റ്റ് കീഴടക്കിയത്. 2011ല്‍ ഏപ്രില്‍ മാസത്തില്‍ ഒരു ട്രെയിന്‍ യാത്രയിലാണ് അരുണിമയുടെ ജീവിതം മാറി മറിഞ്ഞത്. ട്രെയിന്‍ യാത്രയ്ക്കിടയില്‍ മോഷ്ടാക്കളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് തള്ളിയിടപ്പെട്ട അരുണിമയുടെ ഇടതു കാലിലൂടെ അടുത്ത ട്രാക്കിലൂടെ പാഞ്ഞു വന്ന ട്രെയിന്‍ കയറിയിറങ്ങി.

തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ അരുനിമയ്ക്ക് ഇടതു കാല്‍ നഷ്ടമായി. എന്നാല്‍ ജീവിതത്തില്‍ തളരാത്ത അരുണിമ കൃത്രിമക്കാലുകളുമായി എറവസ്റ്റിനു പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ചു കൊടുമുടികളും കീഴടക്കി. അരുണിമയുടെ ജീവിതം ഓരോരുത്തര്‍ക്കും പ്രചോദനമാണ്. പര്‍വതത്തില്‍ പുനര്‍ജന്മമെന്ന പേരില്‍ അരുണിമ ആത്മകഥ എഴുതിയിട്ടുണ്ട്.

അരുണിമയുടെ ജീവിതം വെള്ളിത്തിരയിലും ഒരുങ്ങുകയാണ്. കങ്കണ നായികയായി വരുന്ന ചിത്രം ഈ വര്ഷം ദീപാവലിയോടെ പ്രദര്‍ശനത്തിനെത്തും.

മലയാളമുള്‍പ്പെടെയുള്ള ദ്രാവിഡഭാഷകളുടെ ഉദ്ഭവം 4500 വര്‍ഷം മുന്പ്; ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ഇങ്ങനെ

shortlink

Post Your Comments

Related Articles


Back to top button