CinemaMollywoodNEWS

ലൂസിഫറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി പൃഥ്വിരാജ്

മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജ്. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ആശിര്‍വാദാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജ് ലൂസിഫറിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

“വളരെ ത്രില്ലിംഗ് ആയ സബ്ജക്റ്റ് ആണിത്. കേരളത്തിൽ അനുദിനം നടക്കുന്ന പല കാര്യങ്ങളുടെയും സത്യസന്ധമായ അവതരണമാണ് ചിത്രം. പലരും എന്നോട് ചോദിക്കാറുണ്ട് ആദ്യത്തെ സിനിമ മോഹൻലാലിനെ വച്ചു ചെയുമ്പോൾ ടെൻഷൻ ഇല്ലേ എന്ന്. പക്ഷേ എനിക്ക് ഇതുവരെ ടെൻഷൻ ഒന്നും തോന്നിയിട്ടില്ല. എല്ലാവരും കരുതുന്ന പോലെ ഒരു ടെക്നിക്കൽ സൈഡ് ഹെവി ചിത്രമല്ലിത്. ഇതിനെ ഒരു നടന്റെ ചിത്രം എന്ന് പറയാം. എന്റെ സിനിമകളിൽ നല്ല പെർഫോമൻസുകൾ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാൻ”

shortlink

Related Articles

Post Your Comments


Back to top button