CinemaLatest NewsMollywoodNEWS

ആട് 2 ക്രിസ്മസിന് തിയേറ്ററുകളില്‍

ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തിയറ്ററുകളില്‍ പരാജയപ്പെടുകയും ടോറന്റില്‍ ഹിറ്റാകുകയും ചെയ്ത ഒന്നാണ്. ചിത്രത്തിലെ ഡയലോഗുകളും കോമഡി രംഗങ്ങളും ട്രോളുകളുടെ രൂപത്തില്‍ ഹിറ്റാവുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2 ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ജയസൂര്യയും. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

2015 ലായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ തിയറ്ററുകളില്‍ എത്തിയത്. സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും, ടോറന്റിലും ഡിവിഡിയായും എത്തിയപ്പോള്‍ ഷാജിപാപ്പനും പിള്ളേരും പ്രേക്ഷക ഹൃദയം കീഴടക്കി. സിനിമയ്ക്ക് ലഭിച്ച ഈ പിന്തുണയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം എടുക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button