BollywoodCinema

ഇമ്രാന്‍ ഹഷ്മിയുടെ ചിത്രീകരണം നടക്കുന്ന ഹൊറര്‍ ചിത്രം ” രാസ് ഫോര്‍ റീബൂട്ട് ” നായിക ആരാണന്നറിയാമോ ? ( നായികയുടെ ചിത്രം കാണാം )

വന്‍വിജയമായ രാസ് സീരീസിന്‍റെ നാലാം ഭാഗമായ രാസ് ഫോര്‍ റീബൂട്ടിന്‍റെ ഷൂട്ടിംഗ് ട്രന്സില്‍വാനിയയിലെ റൊമാനിയയില്‍ ഡ്രാക്കുള ബംഗ്ലാവില്‍ നടക്കുകയാണ് , രാസ് ഒന്നാം ഭാഗത്തില്‍ ദിനോ മോറിയ നായകനും ബിപാഷ ബസു നായികയുമായിരുന്നു ,രണ്ടാം ഭാഗത്തില്‍ ഇമ്രാന്‍ ഹഷ്മി നായകനും കങ്കണ രണൌത് നായികയുമായെത്തി , മൂന്നാം ഭാഗം ത്രീഡി ആയിരുന്നു , അതിലും നായകന്‍ ഇമ്രാന്‍ തന്നെ , നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്തത് ബിപാഷ ബസുവും , നായിക ഇഷ ഗുപ്തയും ആയിരുന്നു . ഏറ്റവും പുതിയ രാസ് സീരീസിലെ നാലാം ഭാഗമായ രാസ് ഫോര്‍ റീബൂട്ടില്‍ നായിക വേഷം സൂസന്ന മുഖര്‍ജി ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . സൂസന്ന മുഖര്‍ജി എന്നാ പേര് അധികം സുപരിചിതമല്ലാതവര്‍ക്ക് ചില സിനിമകളുടെ പേര് പറഞ്ഞാല്‍ സൂസന്നയെ ഓര്‍മ്മ വരും , ‘ ടുടിയ ദില്‍ ‘ , ട്രിപ്പ്‌ ടു ഭംഗാര്‍ഹ് , 22 യാര്‍ഡ്സ് , കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ബദ്മാഷിയാന്‍ എന്നീ ചിത്രങ്ങളില്‍ സൂസന്ന അഭിനയിച്ചിട്ടുണ്ട് , ഇത് വരെ വിജയത്തിന്റെ മധുരം അറിയാന്‍ സൂസന്നക്ക് ഭാഗ്യം ഉണ്ടായിട്ടില്ല , വിജയപരമ്പരയായ രാസ് സീരീസിലെ നാലാം ഭാഗമായ രാസ് ഫോര്‍ റീബൂട്ട് സൂസന്നക്ക് വിജയത്തിലേക്കുള്ള ചവിട്ടുപടിയാവുമെന്ന് പ്രതീക്ഷിക്കാം . ഇമ്രാന്‍ ഹഷ്മിക്കും ഏറെ നാളായ് അത്ര നല്ല സമയമല്ല , പക്ഷെ കഴിഞ്ഞ വര്ഷം നവംബറില്‍ റിലീസായ സിംഗിള്‍ ഗാനത്തോട് കൂടി ഇമ്രാന്‍റെ വിജയം വീണ്ടും തുടങ്ങി എന്നാണ് ബോളിവുഡ് സംസാരം . കഴിഞ്ഞ വര്ഷം റിലീസ് ചെയ്ത ഇമ്രാന്‍ ഹഷ്മിയും , വിദ്യാ ബാലനും നായകനും നായികയുമായ ഹമാരി അധൂരി കഹാനി നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഏറെ മികച്ച അഭിപ്രായം നേടിയിരുന്നു . ബോളിവുഡ് ഒട്ടാകെ ഇമ്രാന്‍റെ രാസ് സീരിസിലെ നാലാം ഭാഗമായ രാസ് ഫോര്‍ റീബൂട്ടിനായ് കാത്തിരിപ്പിലാണ് , ഈ വര്ഷം അവസാനത്തോട് കൂടി ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .

suzanna-mukherjeee-0a

shortlink

Related Articles

Post Your Comments


Back to top button