CinemaNEWS

എന്‍റെ സിനിമയെക്കുറിച്ച് പറയുന്നില്ല പക്ഷേ ഈ ചിത്രം തിയേറ്ററില്‍ കാണാതിരുന്നാല്‍ നഷ്ടമാണ് ;ടോവിനോ തോമസ്‌

അങ്കമാലി ഡയറീസിന്‍റെ പ്രീമിയര്‍ ഷോ കാണാന്‍ യുവ സൂപ്പര്‍ താരം ടോവിനോയും എത്തിയിരുന്നു. ചിത്രം കണ്ടിറങ്ങിയ ശേഷം അതിഗംഭീരമായ സിനിമയെന്നായിരുന്നു ടോവിനോയുടെ കമന്റ്.ഒറ്റവാക്കില്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞു നിര്‍ത്താനും ടോവിനോ തയ്യാറായില്ല, ഈ ചിത്രത്തില്‍ പ്രവൃത്തിച്ച പലരും തന്‍റെ സുഹൃത്തുക്കളാണെന്നും ‘മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും റിയലസ്റ്റിക് ആയിട്ടുള്ള സിനിമയാണിതെന്നും ടോവിനോ അഭിപ്രായപ്പെടുന്നു.

മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത അവസാന പതിനൊന്നരമിനിട്ട് ഒറ്റഷോട്ട് ഞെട്ടിച്ചു. ഭയങ്കരമായ പരിശ്രമം ചിത്രത്തിലുണ്ട്. ഈ സിനിമ തിയേറ്ററിൽ ചെന്ന് കണ്ടില്ലെങ്കിൽ അത് വലിയൊരു നഷ്ടമാണ്. ഇത്തരം സിനിമകൾ തിയേറ്ററിൽ വിജയിക്കുമ്പോൾ രക്ഷപ്പെടുന്നത് മലയാളസിനിമയാണ്. ടോവിനോ പങ്കുവെയ്ക്കുന്നു. അങ്കമാലി ഡയറീസിനൊപ്പം ഇറങ്ങുന്ന തന്‍റെ സിനിമയായ മെക്സിക്കന്‍ അപാരതയെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയുന്നില്ലെന്നും പ്രേക്ഷകരുടെ അഭിപ്രായം അറിയാന്‍ കാത്തിരിക്കുന്നുവെന്നും ടോവിനോ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button