BollywoodGeneralNEWS

കന്യാസ്ത്രീയായ ബോളിവുഡ് താരം വിവാഹ ജീവിതത്തിലേക്ക്

ബോളിവുഡില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെടാറുള്ള സോഫിയ ഹയാത് വിവാഹിതയാകുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് താരം കന്യാസ്ത്രീ ജീവിതം സ്വീകരിച്ചിരുന്നു. താന്‍ വിവാഹിതയാകുന്നുവെന്ന വിവരം സോഫിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. തന്‍റെ ജീവിതത്തില്‍ ഇനി വിവാഹമോ ലൈംഗിതയോ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച ശേഷമായിരുന്നു സോഫിയ കന്യാസ്ത്രീ ജീവിതം ആരംഭിച്ചത്. വിവാഹ ജീവിതവും, ലൈംഗികതയോടെ മക്കള്‍ക്ക് ജന്മം നല്കുന്നതിനോടും വിയോജിപ്പാണെന്ന് കഴിഞ്ഞ വര്‍ഷം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സോഫിയ വ്യക്തമാക്കിയിരുന്നു. ഇതിനു വിപരീതമായ നിലപാടാണ് താരം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ്‌ ബോസിന്‍റെ എട്ടാം സീസണില്‍ പങ്കെടുത്തതോടെയാണ്‌ സോഫിയ പ്രേക്ഷകര്‍ക്കിടെയില്‍ താരമാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button