CinemaGeneralNEWS

മെഗാസ്റ്റാര്‍ മമ്മൂട്ടി ഒഴിവാക്കിയ ചിത്രങ്ങള്‍; പൃഥ്വിരാജിന് ഭാഗ്യമായി മാറി

സിനിമകളില്‍ പലപ്പോഴും അങ്ങനെയാണ്. ആരെങ്കിലും ഉപേക്ഷിക്കുന്ന കഥാപാത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ വിജയങ്ങള്‍ സമ്മാനിക്കും. അങ്ങനെ സൂപ്പര്‍താരങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട പല സിനിമകളും യുവതാരങ്ങള്‍ക്ക് ഹിറ്റുകള്‍ സമ്മാനിക്കുകയും ശ്രദ്ധേയമാകുകയും ചെയ്തിട്ടുണ്ട്.

അത്തരത്തില്‍ കിട്ടിയ ചില ഭാഗ്യങ്ങള്‍ മലയാളത്തിലെ ശ്രദ്ധേയനായ യുവനടന്‍ പൃഥ്വിരാജിന് ലഭിച്ചിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി ഒഴിവാക്കിയ രണ്ട് ചിത്രങ്ങളാണ് പിന്നീട് പൃഥ്വിരാജിനെ തേടിയെത്തിയത്. രണ്ടു ചിത്രങ്ങളും മികച്ച വിജയം നേടുകയും പൃഥ്വിയ്ക്ക് കരിയറില്‍ ഒരു ബ്രേക്ക് നല്‍കുകയും ചെയ്തു.

മണിയന്‍പിള്ള രാജു 2005 ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ പ്രശസ്തനായ കലാ സംവിധായകന്‍ സാബു സിറിളിന്റെ സംവിധാന അരങ്ങേറ്റമാകുമായിരുന്നു ആ ചിത്രമാണ് അനന്തഭദ്രം. എന്നാല്‍ രാജു നിര്‍മ്മിച്ച്‌ മമ്മൂട്ടി അഭിനയിച്ച അനശ്വരം എന്ന ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. അതുകൊണ്ടും ഷൂട്ടിംഗ് തിരക്കുകള്‍ കൊണ്ടും സുനില്‍ പരമേശ്വരന്‍റെ രചനയില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്തുവന്നപ്പോള്‍ മമ്മൂട്ടിയും സംവിദ്ധായകന്‍ സാബു സിറിലും പിന്മാറുകയായിരുന്നു.

തുടര്‍ന്ന് അനന്തഭദ്രത്തിന്റെ സംവിധാന ചുമതല മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ സംവിധാനം ഏല്‍ക്കുകയും നായകനായി പൃഥ്വിരാജിനെ തീരുമാനിക്കുകയും ചെയ്തു. 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാളത്തിലെ ഹിറ്റ് ചിത്രമാകുകയും പൃഥ്വിയ്ക്ക് ഒരു ബ്രേക്ക് നല്‍കുകയും ചെയ്തു. മനോജ് കെ. ജയൻ, കലാഭവൻ മണി, കാവ്യാ മാധവൻ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, മണിയൻപിള്ള രാജു, റിയ സെൻ തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി.

അതുപോലെ ജീത്തു ജോസഫ് തന്റെ മെമ്മറീസ് എന്ന ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നുവത്രെ. പല കാരണങ്ങളാല്‍ മമ്മൂട്ടി പിന്മാറിയപ്പോഴാണ് അവസരം പൃഥ്വിരാജിനെ തേടിയെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button