CinemaGeneralNEWSVideos

ധോണിക്ക് മുണ്ട് മടക്കിക്കുത്തേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കുന്ന പ്രഭുദേവ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

യുവത്വത്തിനു ഹരമായ ക്രിക്കറ്റിലെ താരം എംഎസ് ധോണിയും പ്രശസ്ത തമിഴ് സിനിമാതാരവും കൊറിയോഗ്രാഫറുമായ പ്രഭുദേവയും മുണ്ടുടുത്ത് ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മുണ്ടുടുത്ത് ഡാന്‍സ് ചെയ്യുന്നത് ധോണിക്ക് വെല്ലുവിളിയാകുമ്പോള്‍ പ്രഭുദേവ ഇത് ക്രിക്കറ്റ് താരത്തെ പഠിപ്പിച്ചു കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. പ്രഭുദേവ കാണിച്ചുകൊടുക്കുന്നതു പോലെ ഡാന്‍സ് ചെയ്യാന്‍ പറ്റാതെ വരുന്ന ധോണി പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ടിവിഎസിന്റെ മേക്കിങ് വീഡിയോയിലാണ് ഈ രംഗമുള്ളത്.

ബൈക്കിന്റെ ഷോറൂം ഉദ്ഘാടനത്തിനെത്തുന്ന ധോണിക്ക് മുണ്ട് മടക്കിക്കുത്തേണ്ടത് എങ്ങനെയാണെന്ന് പ്രഭുദേവ പറഞ്ഞു കൊടുക്കുകയും പിന്നീട് ഇരുവരും ചേര്‍ന്ന് നൃത്തം ചെയ്ത് ബൈക്കില്‍ കയറി പോകുന്നതുമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. പൊങ്കല്‍ പ്രമാണിച്ച് തമിഴില്‍ പരസ്യം പുറത്തിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button