CinemaGeneralHollywoodNEWS

നടി ഇമാന്വല്ലാ റിവ അന്തരിച്ചു

പ്രശസ്ത ഫ്രഞ്ച് നടി ഇമാന്വല്ലാ റിവ പാരീസില്‍ അന്തരിച്ചു. കുറച്ചു നാളുകളായി കാന്‍സറിന്റെ പിടിയിലായിരുന്നു റിവാ. 89 വയസ്സായിരുന്നു. 2013-ല്‍ ഓസ്കാറില്‍ എമൗറിലെ അഭിനയത്തിന് റിവ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

പ്രീസ്റ്റ്, കപോ, ത്രീ കളേഴ്സ് ബ്ലൂ എന്നിവ റിവായ്ക്ക് നടിയെന്ന രീതിയിലുള്ള അംഗീകാരം നേടിക്കൊടുത്ത ചിത്രങ്ങളാണ്. മധ്യവയസ്കയായ മ്യൂസിക് ടീച്ചറുടെ റോളാണ് എമൌറില്‍ റിവായ്ക്ക് ഓസ്കാര്‍ നാമനിര്‍ദ്ദേശം നേടിക്കൊടുത്തത്. ഏറ്റവും മികച്ച വിദേശ സിനിമയ്ക്കുള്ള അക്കാദമി അവാര്‍ഡ് എമൌര്‍ നേടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button