CinemaGeneralNEWS

പേരറിയാത്തവരില്‍ നിന്നും പേരിനൊരാളിലേക്ക്

മലയാളത്തിന്റെ പ്രിയതാരവും ദേശീയ അവാര്‍ഡ് ജേതാവുമായ സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാകുന്നു. പേരിനൊരാള്‍ എന്ന സിനിമയിലാണ് സുരാജ് വെഞ്ഞാറമൂട് നായകനാകുന്നത്.

അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗള്‍ഫില്‍ കുടുങ്ങിപ്പോകുന്ന സാധാരണക്കാരനായ ഒരാളുടെ കഥയാണ് പറയുന്നത്. ആദിക, അനുമോള്‍, സായ് കുമാര്‍ , മധുരിമ തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അക്കു അക്ബറും ബഷീറും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വയലാര്‍ ശരചന്ദ്രനും എസ് രമേശന്‍ നായരുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.  സംഗീത സംവിധായകന്‍ : ഹിഷാം. ഛായാഗ്രഹണം:  വിഷ്ണു നമ്പൂതിരി.

shortlink

Related Articles

Post Your Comments


Back to top button