CinemaGeneralNEWS

മോഹന്‍ലാലിനു വില്ലന്‍ ഉണ്ണിമുകുന്ദന്‍

കോരട്ടല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ജൂനിയര്‍ എന്‍ടിആറാണ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായിട്ട് എത്തുന്നത് ഉണ്ണി മുകുന്ദനാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ മകനാകുന്നതിനൊപ്പം ചിത്രത്തില്‍ ഒരു വില്ലന്‍ വേഷം കൂടിയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, അതുക്കൊണ്ട് തന്നെ മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നതായും ഉണ്ണി മുകുന്ദന്‍ പറയുന്നു. വിക്രമാദിത്യന്‍, കെഎല്‍ പത്ത്, സ്റ്റൈല്‍ എന്നീ ചിത്രങ്ങളിലെ അഭിനയം കണ്ടിട്ടാണത്രേ ഉണ്ണി മുകുന്ദനെ ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ വെല്ലുവിളി നിറഞ്ഞ വേഷമാണ് ഉണ്ണിയുടേത്. എന്നാല്‍ വില്ലനാകുന്നതിനുമപ്പുറം ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചല്ലോ. ഉണ്ണി മുകുന്ദന്‍ പറയുന്നു. നേരത്തെ ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലും ഫഹദ് ഫാസിലും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഫെബ്രുവരിയില്‍ ജനത ഗാരേജിന്‍റെ ഷൂട്ടിങ് ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button