BollywoodGeneralNEWS

രാജ 2വില്‍ മമ്മൂട്ടിയുടെ നായികയായി ബോളിവുഡ് താര സുന്ദരി

 

പുലിമുരുകന്‍ ടീമിന്റെ മമ്മൂട്ടിച്ചിത്രം പോക്കിരി രാജ 2നെക്കുറിച്ച് ആകാശമുട്ടെ സ്വപ്നങ്ങളുമായി ആരാധകര്‍ കാത്തിരിക്കുകയാണ്. രാജ 2ന്റെ ഫാന്‍ മെയ്ഡ് പോസ്റ്ററുകളാല്‍ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ആരാധകരുടെ ആവേശം തുറന്നുകാട്ടുന്നുമുണ്ട്.

പോക്കിരിരാജയിലേതുപോലെ മമ്മൂട്ടിക്ക് നായികയില്ലാത്ത സാഹചര്യം ഈ ചിത്രത്തില്‍ ഉണ്ടാകില്ലെന്നും ഇന്ത്യന്‍ സിനിമയിലെ താരറാണിമാരില്‍ ഒരാളായിരിക്കും മമ്മൂട്ടിക്ക് നായികയായി എത്തുകയെന്നുമാണ്‌ സൂചന. കജോള്‍, കാജല്‍ അഗര്‍വാള്‍, പ്രീതി സിന്റ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2ന് ക്യാമറ ചലിപ്പിക്കുന്നത് ഷാജിയാണ്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button