CinemaGeneralKollywoodLatest NewsMovie GossipsNEWSWOODs

ശ്രുതി ഹാസന്‍, ഹന്‍സിക ഇവര്‍ പിന്മാറിയത് എന്തുകൊണ്ട്?

ഇപ്പോള്‍ തമിഴകത്തെ വലിയ ചര്‍ച്ച സുന്ദറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ സംഘമിത്രയാണ്. എഡി എട്ടാം നൂറ്റാണ്ടിലെ സംഘമിത്ര എന്ന കുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നിന്ന് ശ്രുതി ഹാസന്‍ പിന്മാറിയതിന് പിന്നിലെ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ശ്രുതിക്ക് പകരം ഹന്‍സിക സംഘമിത്രയാകും എന്നായിരുന്നു പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ഹന്‍സികയെയും സംഘമിത്രയില്‍ നിന്ന് ഒഴിവാക്കിയതായാണ് സൂചന.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ  പ്രീ പ്രൊഡക്ഷന്‍ ജോലികള്‍  പുരോഗമിക്കുകയാണ്. ചിത്രത്തിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരെയും ഒന്നിപ്പിച്ച്‌ അടുത്തയാഴ്ച ടെസ്റ്റ് ഷൂട്ടിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ അപ്പോഴും നായിക ആരെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. 400 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ജയം രവി, ആര്യ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. ഏ.ആര്‍. റഹ്മാനാണ് സംഗീത സംവിധായകന്‍.

shortlink

Related Articles

Post Your Comments


Back to top button