NEWS

സിനിമാമേള കാണികൾക്കു വേണ്ടിയാണ് സിനിമാക്കാർക്കല്ല; സംവിധായകൻ ഡോക്ടർ ബിജു പ്രതികരിക്കുന്നു

ചലച്ചിത്ര മേളയിൽ സിനിമാക്കാർക്ക് മാത്രമായി പ്രേത്യേകം റിസേർവേഷനും, ഷോയും ഏർപ്പെടുത്താനുള്ള ചലച്ചിത്ര അക്കാഡമിയുടെ , തീരുമാനത്തിനെതിരെ സംവിധായകൻ ഡോക്ടർ ബിജു രംഗത്ത്, സിനിമാക്കാർക്ക് മാത്രമായി മേളയിൽ പരിഗണനയുടെ ആവശ്യമില്ലെന്നും , അത് മേളയുടെ ജനകീയ സ്വഭാവത്തെ ബാധിക്കുന്ന നടപടിയാവും എന്ന് സംവിധായകൻ പറയുന്നു.

ബിജുവിന്റെ പോസ്റ്റിന്റെ പൂർണ രൂപം

കേരള ചലച്ചിത്ര മേളയുടെ ജനീകയ സ്വഭാവം തകർത്ത് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പ്രത്യേക തിയറ്ററിൽ പ്രദർശനവും റിസർവേഷനും ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. ലോകത്ത് ഒരു ചലച്ചിത്ര മേളകളിലും ഒരു വിഭാഗം ആൾക്കാർക്ക് മാത്രമായി പ്രത്യേക തിയറ്റർ പ്രദർശനം നടത്താറില്ല. ചലച്ചിത്ര മേള ആത്യന്തികമായി കാണികളുടേത് മാത്രമാണ്. കാണികൾക്ക് മാത്രമാണ് അവിടെ മുൻഗണന. വളരെ പ്രശസ്തമായ ഒരു ചലച്ചിത്ര മേളയിൽ സിനിമ കാണാൻ ക്യൂ നിൽക്കുന്ന സംവിധായകൻ ഇനാരിറ്റുവിനെ നേരിൽ കണ്ടിട്ടുണ്ട്. മറ്റൊരു മേളയിൽ ഹെർസോഗിനെയും നീണ്ട ഒരു ക്യൂവിന്റെ ഇടയിൽ കണ്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള മേളകളിൽ സിനിമാ രംഗത്തുള്ളവർ സാധാരണ ഡെലിഗേറ്റുകൾക്കൊപ്പം ഒരേ തിയറ്ററിൽ റിസർവ് ചെയ്തും ക്യൂ നിന്നും തന്നെയാണ് സിനിമ കാണുന്നത്. അത് തന്നെയാണ് ചലച്ചിത്ര മേളകളുടെ പ്രത്യേകതയും ജനകീയതയും. ഇവിടെ സംവിധായകരും, താരങ്ങളും സാങ്കേതിക പ്രവർത്തകരുമില്ല മറിച്ച് സിനിമ കാണാനെത്തുന്ന ആസ്വാദകർ മാത്രമാണ് എല്ലാവരും…
അക്കാദമി തിരുത്തും എന്ന് തന്നെ പ്രതീക്ഷിക്കുന്നു..

shortlink

Related Articles

Post Your Comments


Back to top button