Cinema

നിവിന്‍ പോളിയ്ക്ക് പകരം ഇന്ദ്രജിത്ത് !!!

ദേശീയ പുരസ്കാര ജേതാവായ ഡോ . ബിജു സംവിധാനം ചെയ്യുന്ന ” കാട് പൂക്കുന്ന നേരം ” എന്ന ചിത്രത്തില്‍ ഇനി നിവിന് പകരം ഇന്ദ്രജിത്ത് അഭിനയിക്കും . കുഞ്ചാക്കോ ബോബനെ നായകനാക്കി ബിജു സംവിധാനം ചെയ്ത ചിത്രമായ ” വലിയ ചിറകുള്ള പക്ഷികള്‍ ” ക്ക് ശേഷമാണ് കാട് പൂക്കുന്ന നേരം എന്ന ചിത്രം അദ്ദേഹം ഒരുക്കുന്നത് . ഈ ചിത്രത്തില്‍ ആദ്യം തീരുമാനിച്ചിരുന്നത് നിവിന്‍ പോളിയെയാണ് , പക്ഷെ പ്രത്യേക സാഹചര്യത്തില്‍ ഇന്ദ്രജിത്തിനെ തീരുമാനിക്കുകയായിരുന്നു . ഈയടുത്ത കാലത്ത് നിവിന്‍ പോളി അഭിനയിച്ചതിനേക്കാള് ‍, ഒഴിവാക്കിയ ചിത്രങ്ങളാണ് കൂടുതല്‍ എന്നും പരക്കെ ഒരു ശ്രുതിയുണ്ട് . ചിത്രത്തില്‍ ഇന്ദ്രജിത്ത് , റിമാ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും .

കാലിക പ്രസക്തിയും പുതുമയുമുള്ള നല്ല വിഷയം തന്നെയാണ് കാട് പൂക്കുന്ന നേരത്തിന്‍റെതും എന്ന് ഡോ . ബിജു മാധ്യമങ്ങളോട് പറഞ്ഞു . മുന്‍ചിത്രമായ വലിയ ചിറകുള്ള പക്ഷികള്‍ എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ കഥയാണ് പറഞ്ഞത് . മനുഷ്യാവകാശവുമായ് ബന്ധപ്പെട്ടതാണ് ചിത്രത്തിന്‍റെ പ്രമേയം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു . വീക്കെന്‍ട് ബ്ലോക്ക്‌ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോളാണ് ചിത്രം നിര്‍മിക്കുന്നത് .

shortlink

Related Articles

Post Your Comments


Back to top button