GeneralNEWS

100 കിലോ വെയ്റ്റ് പുഷ്പം പോലെ ഉയര്‍ത്തി സമന്ത; വര്‍ക്ക്ഔട്ട് വീഡിയോ വൈറല്‍ (വീഡിയോ കാണാം)

തമിഴകത്ത് ഇപ്പോള്‍ മിന്നി കയറുകയാണ് സമന്ത. സൂര്യ, വിജയ്, വിക്രം, ധനുഷ് അങ്ങനെ മുന്‍നിര താരങ്ങള്‍ക്കൊപ്പം മാത്രമാണ് അഭിനയം. ഏത് വേഷവും അനായാസം ചെയ്യുമെന്നും സമന്ത ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. സധൈര്യം പുഷ്പം പോലെ കഥാപാത്രങ്ങള്‍ എടുക്കുന്നത് പോലെ സമന്ത 100 കിലോ വെയിറ്റ് എടുക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും.

സൂര്യയ്ക്കൊപ്പം അഭിനയിച്ച അഞ്ചാന്‍ എന്ന ചിത്രം പരാജയമായിരുന്നെങ്കിലും അതിന് ശേഷമാണ് സമന്തയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്നത്. അതിന് ശേഷം ഇളയദളപതി വിജയ്ക്കൊപ്പം അഭിനയിച്ച കത്തി എന്ന ചിത്രം വമ്പന്‍ വിജയമായതോടെ സമാന്ത ഭാഗ്യ നായികയുമായി. അതോടെ മികച്ച കുറേ ചിത്രങ്ങള്‍ സമന്തയെ തേടിയെത്തി. വിക്രമിനൊപ്പം അഭിനയിച്ച ‘പത്ത് എന്‍ട്രതുക്കുളെ’ എന്ന ചിത്രത്തില്‍ ഇരട്ട വേഷം സമന്തയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു. ധനുഷിനൊപ്പമുള്ള തങ്കമകനിലും മികച്ച അഭിനയമായിരുന്നു. വിജയ് യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ‘തെറി’യാണ് സമന്തയുടെ അടുത്ത റിലീസിങ് ചിത്രം. അതിന്റെ കൂടെ ധനുഷിനൊപ്പം രണ്ട് പ്രൊജക്ടുകളുമുണ്ട്. ഇപ്പോള്‍ സമന്ത വാര്‍ത്തകളില്‍ നിറയുന്നത് ഒരു വര്‍ക്ക്ഔട്ട് വീഡിയോയുടെ പേരിലാണ്. 100 കിലോ വെയ്റ്റ് പുഷ്പം പോലെയല്ലേ എടുത്ത് പൊക്കുന്നത്. വീഡിയോ കാണാം….

shortlink

Related Articles

Post Your Comments


Back to top button