GeneralNEWSUncategorized

അക്ഷരപുണ്യത്തിന് ജന്മസുദിനത്തില്‍ കണ്ണീര്‍ പ്രണാമം

ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്ന ഓ എന്‍ വി കുറുപ്പിന്റെ ഓര്‍മ്മകളില്‍ ഇന്ന് വീണ്ടും ഒരു ജന്മദിനം കൂടി. മലയാള പദ്യ ഗാന ശാഖയ്ക്ക് തീരാ നഷ്ടമായി ആ സൂര്യന്‍ അസ്തമിച്ചത് ഈ കഴിഞ്ഞ ഫെബ്രുവരി പതിമൂന്നിനായിരുന്നു. കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഓ.എന്‍ കൃഷ്ണകുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയുടെയും പുത്രനായി 1931 മെയ്‌ 27 ല്‍ ജനിച്ച ശ്രീ ഓ എന്‍ വി കുടുംബത്തിലെ മൂന്നുമക്കളില്‍ ഇളയമകനായിരുന്നു ..പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ‌ടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പതിനഞ്ചാം വയസ്സിലാണ് ആദ്യ കവിത എഴുതുന്നത്‌ .1949 ല്‍ പുറത്തിറങ്ങിയ “പൊരുതുന്ന സൗന്ദര്യം ” ആണ് ആദ്യത്തെ കവിതാ സമാഹാരം .തന്‍റെ സാഹിത്യ ജീവിതത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി .1982 മുതല്‍ 1987 വരെയുള്ള കാലയളവില്‍ കേന്ദ്ര സാഹിത്യ അക്കാദമി അങ്ങമായിരുന്നു. കേരള കലാ മണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം വചിച്സിട്ടുണ്ട് . സാഹിത്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007 ലെ ജ്ഞാനപീഠ പുരസ്കാരംഅദ്ദേഹത്തിന് ലഭിച്ചു .1998 ല്‍ പത്മശ്രീ , 2011 ല്‍ പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ തേടിയെത്തി .നിരവധി നാടക -ടെലി സീരിയല്‍- സിനിമാ ഗാനങ്ങള്‍ അദ്ദേഹം രചിച്ചു . പതിമൂന്നോളം ചിത്രങ്ങള്‍ക്ക് മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും 1989 ലെ വൈശാലി എന്നാ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ദേശിയ പുരസ്കാരവും ലഭിച്ചു

എടുത്തു പറയേണ്ടുന്ന മറ്റൊന്ന് അദ്ദേഹത്തിന്റെ ഗസലുകള്‍ ആയിരുന്നു. പാടുക സൈഗാള്‍ പാടൂ എന്ന ആല്‍ബത്തിലെ എന്തിനെ കൊട്ടിയടയ്ക്കുന്നു കാലമെന്‍ ഇന്ദ്രീയ ജാലകങ്ങള്‍ എന്ന് തുടങ്ങുന്ന ഗസല്‍ ഒരു പക്ഷെ അദ്ദേഹത്തിന്‍റെ അവസ്ഥ തന്നെയെന്നത് ഒരു ശ്രോതാവിനും മനസിലായിട്ടുണ്ടാവില്ല. പ്രണയവും വിരഹവും സമന്വയിപ്പിച്ച നന്ദി പ്രിയ സഖി നന്ദി ഇന്നും ഏതൊരു മലയാളിയുടെയും മനസിനെ ആടിയുലപ്പിക്കുന്നതായിരുന്നു .വരികളിലെ സാഹിത്യവും സാധാരണ ശ്രോതാവിന് പിടിചിരുത്തുന്നതുമായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ . സിനിമാ ഗാനങ്ങളില്‍ പലതും ഈ മാസ്മരികത നാം കണ്ടു കഴിഞ്ഞിരുന്നു .

ഈ ജന്മദിനവേളയില്‍ ആ അക്ഷരപുണ്യത്തിന്റെ കാല്‍ക്കല്‍ അശ്രുപുഷ്പ്പങ്ങള്‍ അര്‍പ്പിക്കുന്നു..



shortlink

Related Articles

Post Your Comments


Back to top button