Bollywood

ഷാരൂഖ്‌ ഇനി ടൂറിസ്റ്റ് ഗൈഡ്

ഫാന്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ സ്വന്തം ആരാധകനെത്തന്നെയാണ് അവതരിപ്പിച്ചത്. അടുത്ത ചിത്രമായ “റയീസ്”-ല്‍ മദ്യക്കടത്തുകാരനാണ്. അതിനുശേഷം ടൂറിസ്റ്റ് ഗൈഡ് ആകാനുള്ള ഒരുക്കത്തിലാണ് കിംഗ് ഖാന്‍.

“ജബ് വീ മെറ്റ്”, “റോക്ക്സ്റ്റാര്‍”, “തമാശ” മുതലായ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇംതിയാസ് അലിയുടെ ഇനിയും പേരിട്ടിട്ടില്ലാത്ത അടുത്ത ചിത്രത്തിലാണ് ഷാരൂഖ് ടൂറിസ്റ്റ് ഗൈഡ് ആകുന്നത്.

വിജയ്‌ ആനന്ദിന്‍റെ അനശ്വരചിത്രം “ഗൈഡ്”-ല്‍ ദേവാനന്ദ് ഉജ്ജ്വലമാക്കിയ ടൂറിസ്റ്റ് ഗൈഡ് കഥാപാത്രത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ടാകും ഷാരൂഖിന്‍റെ ഗൈഡ് കഥാപാത്രത്തെ സൃഷ്ടിക്കുക എന്ന്‍ ഇംതിയാസ് അറിയിച്ചു.

ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള താരങ്ങളുടെ നിര്‍ണ്ണയം നടന്നു വരുന്നു.

shortlink

Related Articles

Post Your Comments


Back to top button