GeneralNEWS

ജയസൂര്യയുടെ ‘ഇടി’ തിയ്യറ്ററുകളിലേക്ക്

മാജിക് ലാന്റർനും ഇറോസ് ഇന്റർനാഷണലും ചേർന്ന് നിർമ്മിച്ച ജയസൂര്യ ചിത്രമായ ഇടി അഥവാ ഇൻസ്‌പെക്ടർ ദാവൂദ് ഇബ്രാഹിം ആഗസ്റ്റ് 12ന് റിലീസ് ചെയ്യുന്നു. ചിത്രം വേള്‍ഡ് വൈഡ് വിതരണം ചെയ്യുന്നത് ഇറോസ് ഇന്റർനാഷണൽ തന്നെ. സു സു സുധി വാത്മീകത്തില്‍ ജയസൂര്യയുടെ നായികയായി എത്തിയ ശിവത തന്നെയാണ് ഇടിയിലും നായിക.

ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. കര്‍ണാടക-കേരള അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന സാങ്കല്‍പിക ഗ്രാമത്തില്‍ നടക്കുന്ന കഥയായതിനാലാണ് കാസര്‍കോട് ലൊക്കേഷനാക്കിയത്.

നവാഗതനായ സാജിത് യാഹിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അറോസ് ഇര്‍ഫാനും സംവിധായന്‍ സാജിദ് യാഹിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാഹുൽ രാജ് ആണ് സംഗീതം. മംഗളൂരു, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്‍.

shortlink

Related Articles

Post Your Comments


Back to top button