CinemaKeralaKollywoodLatest NewsMollywood

കുട്ടിക്കാലം മുതലുള്ള എന്റെ സ്വപ്നം സഫലമായി, രജനീകാന്തിനെ സന്ദർശിച്ച് നടൻ ജയസൂര്യ

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനെയും കണ്ടുമുട്ടി

നടൻ ജയസൂര്യ തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിനെ സന്ദർശിച്ചിരിക്കുകയാണ്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ താരത്തെ ജയസൂര്യ കാണുകയായിരുന്നു.

ഓർമ വച്ചതു മുതൽ ഈ നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഇന്ന് ഞാൻ ഒരു സൂപ്പർ സ്റ്റാറിനെയും എല്ലാറ്റിനുമുപരിയായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനെയും കണ്ടുമുട്ടിയിരിക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിച്ചതിന് എന്റെ പ്രിയ സഹോദരൻ ഋഷഭ് ഷെട്ടിക്കും സർവശക്തനും ഞാൻ നന്ദി പറയുന്നു. രജനിക്കൊപ്പമുള്ള ചിത്രങ്ങൾ ജയസൂര്യ പങ്കുവച്ചു കുറിച്ചു. യാദൃശ്ചികമെന്നോണം, ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ സമാനമായിരുന്നു. കറുത്ത കുർത്തയും മുണ്ടും ധരിച്ച രജനിയെ കാണാൻ കറുത്ത ഷർട്ടും മുണ്ടും ധരിച്ചാണ് ജയസൂര്യ എത്തിയത്.

ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് രജനികാന്ത് കേരളത്തിലെത്തിയത്. വെള്ളായണി കാർഷിക കോളേജ്, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പുരോഗമിക്കുകയാണ്.ഫഹദ് ഫാസിലും മഞ്ജുവാര്യരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാണ ദഗ്ഗുബാട്ടി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

shortlink

Related Articles

Post Your Comments


Back to top button