BollywoodGeneralNEWS

ആ നിയമം അനുഷ്ക തെറ്റിച്ചു കോഹ്‌ലിയ്ക്ക് വേണ്ടി

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മിക്കുന്ന സല്‍മാനും അനുഷ്ക ശര്‍മയും പ്രധാനകഥാപാത്രങ്ങളാകുന്ന സുല്‍ത്താന്‍ ഈദ് റിലീസായി ജൂലൈ ആറിന് തിയറ്ററുകളിലെത്തുകയാണ്.

കഴിഞ്ഞ ദിവസം യാഷ് രാജിന്റെ സ്റ്റുഡിയോയില്‍ കോഹ്‍ലിക്ക് മാത്രമായി സിനിമയുടെ പ്രത്യേക ഷോ ഒരുക്കി. അതും അനുഷ്കയുെട മാത്രം പിടിവാശിയുടെ പുറത്ത്. ഈ സിനിമ റിലീസിന് മുമ്പേ ആദ്യം കാണേണ്ടത് കാമുകന്‍ വിരാട് കോഹ്‍‌ലിയാകണമെന്ന് അനുഷ്കയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.

എന്നാല്‍ സിനിമയ്ക്ക് വേണ്ടി പ്രത്യേകപ്രദര്‍ശനം നടത്തുന്ന കാര്യത്തില്‍ നിര്‍മാതാവ് ആദിത്യ ശര്‍മ എതിരാണ്. പ്രീമിയര്‍ ഷോ നടത്താറുള്ളതല്ലാതെ സ്റ്റുഡിയോയില്‍ ആര്‍ക്കും പ്രിവ്യു കാണാനുള്ള അവകാശം അദ്ദേഹം നല്‍കിയിട്ടുമില്ല.ആ നിയമമാണ് അനുഷ്കയ്ക്ക് വേണ്ടി ആദിത്യ മാറ്റിയത്.

https://youtu.be/Fo_ayCQ-sxU

shortlink

Related Articles

Post Your Comments


Back to top button