BollywoodGeneralLatest NewsNEWS

മഹാകാലേശ്വര ക്ഷേത്ര ദര്‍ശനം സനാതന ധര്‍മ്മത്തെ മഹത്വവത്കരിക്കുന്നു, അനുഷ്‌കയും വിരാടും ‘പവര്‍ കപ്പിള്‍’ : കങ്കണ

അനുഷ്‌ക ശര്‍മ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഉജ്ജൈനിലെ മഹാകാലേശ്വര്‍ ക്ഷേത്ര ദർശനം സനാതന ധര്‍മ്മത്തെയും മഹത്തായ ഈ സംസ്കാരത്തെയും മഹത്വപ്പെടുത്തുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. ദമ്പതികളുടെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഒരു വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചുകൊണ്ട് വിരാടിനെയും അനുഷ്കയെയും ‘പവര്‍ കപ്പിള്‍’ എന്നും കങ്കണ വിശേഷിപ്പിച്ചു.

അടുത്തിടെയാണ് ഉജ്ജൈനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഇരുവരും ദര്‍ശനം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

‘അനുഷ്‌കയും വിരാടും മികച്ച മാതൃകയാണ് കാണിക്കുന്നത്. മഹാകാലേശ്വര ക്ഷേത്ര ദര്‍ശനം സനാതന ധര്‍മ്മത്തെയും മഹത്തായ ഈ സംസ്കാരത്തെയും മഹത്വപ്പെടുത്തുന്നു. ഇതിലൂടെ സംസ്ഥാനത്തെ വിനോദസഞ്ചാര വികസനം വിപുലമാകും. രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്ക് ടൂറിസത്തിന്റെ വികസനം വലിയ മുതല്‍ക്കൂട്ടാണ്.’

shortlink

Related Articles

Post Your Comments


Back to top button