GeneralLatest NewsNEWSSocial Media

മരണം നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ് ഞാൻ, കിടപ്പിലായപ്പോൾ സഹായിച്ചത് ബാല: മോളി കണ്ണമാലി

നിരവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് സുപരിചിതയാണ് പ്രേക്ഷകർക്കിടയിൽ ചാള മേരി എന്ന് അറിയപ്പെടുന്ന മോളി കണ്ണമാലി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടിയ്ക്ക് പെട്ടെന്ന് അസുഖം കൂടുതലാവുകയായിരുന്നു. ശ്വാസ തടസത്തെ തുടർന്നാണ് മോളി കണ്ണമാലിയെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു

മോളിയ്ക്ക് വേണ്ടി സഹായം അഭ്യർഥിച്ച് കൊണ്ട് സിനിമാ, സീരിയൽ താരങ്ങൾ രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിത അസുഖത്തിൽ നിന്നെല്ലാം കരകയറി തിരികെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് മോളി. ആശുപത്രിയിൽ ചികിത്സിക്കാൻ പണം ഇല്ലാതെ വലഞ്ഞപ്പോൾ താരത്തെ പണം നൽകി സഹായിച്ചവരിൽ ഒരാൾ നടൻ ബാലയാണ്. തന്നെ അത്യാവശ്യ ഘട്ടത്തിൽ സഹായിച്ച് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ബാലയെ കാണുകയും നന്ദി പറയുകയുമാണ് ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഉടൻ മോളി കണ്ണമാലി ചെയ്തത്. തന്നെ കാണാൻ വന്ന മോളി കണ്ണമാലിയുടേയും കുടുംബത്തിന്റേയും വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ദൈവത്തിന്റെ അത്ഭുത പ്രവൃത്തി കാണുന്നുവെന്നാണ് ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്. നിത്യചിലവിനും ചികിത്സയ്ക്കുമായി ചെറിയ തുകയുടെ ചെക്കും ബാല കൈമാറി.

മോളി കണ്ണമാലി ബാലയുടെ നന്മയെ കുറിച്ച് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ‘എനിക്ക് വേറെ ആഗ്രഹങ്ങളൊന്നുമില്ല. മരണം ശരിക്കും ഞാൻ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ്. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾ മത്സ്യതൊഴിലാളികളാണ്. ഇപ്പോൾ ഞങ്ങൾ ബാല സാറിന്റെ അടുത്ത് വന്നത്. എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ എന്റെ പട്ടയം കൊണ്ട് പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു.’

കൊറോണ വന്ന സമയത്ത് വർക്ക് കുറഞ്ഞപ്പോൾ എനിക്ക് തിരിച്ചടക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവർത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണ് ഞാൻ. ഞാൻ കിടപ്പിലായപ്പോൾ എന്റെ മകൻ ‌ഓടി വന്നു. അപ്പോൾ ബാല സാർ സഹായിച്ചു. ഇന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്. എനിക്കും ബാലയ്ക്കും ആ​ഗ്രഹമുണ്ട് ഒരുമിച്ച് മലയാള സിനിമയിൽ അഭിനയിക്കണമെന്ന്.’ മോളി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button