Kollywood

നടി കീര്‍ത്തി സുരേഷിന് കിടിലന്‍ മറുപടി നല്‍കി തമിഴ് ഹാസ്യ താരം സതീഷ്‌

തമിഴ് സിനിമയിലെ പ്രമുഖ ഹാസ്യ നടനാണ്‌ സതീഷ്‌. തന്നോടൊപ്പം അഭിനയിക്കുന്നവരുമായി വളരെ നല്ല സുഹൃത്ത്‌ ബന്ധം സൂക്ഷിക്കുന്നയളാണ് സതീഷ്‌. നടി കീര്‍ത്തി സുരേഷും സതീഷിന്‍റെ അടുത്ത സുഹൃത്താണ്.
സഹോദര സ്നേഹത്തിന്‍റെ ആഘോഷമായ രക്ഷാബന്ധന്‍ ദിനത്തില്‍ കീര്‍ത്തി ഇന്നലെ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിരുന്നു.

‘സതീഷ് എവിടെയാണ്? രാഖി കെട്ടാൻ രാവിലെ മുതൽ ഞാൻ തേടുന്നു, ഇന്നു രക്ഷാബന്ധന്‍ ദിവസമാണെന്ന് അറിയില്ലേ?

ഉടന്‍ തന്നെ രസികന്‍ മറുപടിയാണ് സതീഷ്‌ കീര്‍ത്തിക്ക് നല്‍കിയത്.

‘ഹേ കീസു ഡാർലിങ്, ഇതുപോലെ തന്നെ മറ്റുള്ളവരുടെ മുന്നിലും പറയണം, എന്നാൽ മാത്രമേ അവർ നമ്മളെ വിശ്വസിക്കൂ.സതീഷ് ട്വീറ്റ് ചെയ്തു.

keerthy-suresh

shortlink

Related Articles

Post Your Comments


Back to top button