General

ഷാരൂഖിന് വേണ്ടി ഷൂ നിര്‍മ്മിച്ച പാക്‌ പൗരന്‍ അറസ്റ്റില്‍

പാകിസ്ഥാനിലെ ഒരു ചെരുപ്പ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖിന് വേണ്ടി മാന്‍ തോല് കൊണ്ട് ഷൂ നിര്‍മിച്ചതിനാലാണ് കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെഷവാറുകാരനായ ജഹാംഗീര്‍ ഖാനോട്  ഷാരൂഖിന്റെ ഒരു ബന്ധുവാണ് ഷൂ നിര്‍മിച്ചു നല്‍കണം എന്ന ആവശ്യവുമായി എത്തിയത്. അത് കേട്ട  ജഹാംഗീറിന് ഇരട്ടി സന്തോഷമായി. മാന്‍ തോലിലുള്ള പെഷവാരി ഷൂ തന്നെ നിര്‍മ്മിച്ചു കൊടുക്കാമെന്ന് ജഹാംഗീര്‍ ഏറ്റു. ഈ വാര്‍ത്ത‍ എങ്ങനെയോ മാധ്യമങ്ങള്‍ അറിഞ്ഞു. അങ്ങനെ  ജഹാംഗീര്‍ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി. വാർത്ത വൈൽഡ്‌ലൈഫ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയതോടെ ജഹാംഗിര്‍ കെണിയിലായി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജഹാംഗിറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാനിന്‍റെ തോല് കൊണ്ടാണ് ഷൂസ് നിര്‍മിച്ചതെന്ന് തെളിഞ്ഞാല്‍ ജഹാംഗീര്‍  നഷ്ടപരിഹാര തുക അടക്കേണ്ടി വരും കൂടാതെ ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments


Back to top button