Hollywood

ഹോളിവുഡിലൊരു സ്വവര്‍ഗ്ഗ വിവാഹം

ട്വിലൈറ്റ് സീരിയസ്സിലെ  സിനിമകളിലൂടെ  ശ്രദ്ധേയയ  ഹോളിവുഡ് താരം ക്രിസ്റ്റീന്‍ സ്റ്റിവാര്‍ട്ട് വിവാഹിതയാകുന്നു. കാമുകി അലീസ കാര്‍ഗിലിനെയാണ്  ക്രിസ്റ്റീന്‍  വിവാഹം ചെയ്യുന്നത് . അങ്ങനെ ഹോളിവുഡ് മറ്റൊരു സ്വവര്‍ഗ്ഗ വിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. ഒരുപാട് വര്‍ഷങ്ങളായി ടെലിവിഷന്‍ സിനിമാ രംഗങ്ങളില്‍ ജോലി ചെയ്യുന്ന അലീസ ക്രിസ്റ്റീന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. രണ്ട് വര്‍ഷങ്ങളായുള്ള ഇരുവരുടെയും പ്രണയം ഹോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന വാര്‍ത്തയായിരുന്നു. തന്റെ മകള്‍ അലീസയുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനമെടുത്തതായും ക്രിസ്റ്റീന്റെ മാതാവ് ജൂണ്‍സ് സ്റ്റിവാര്‍ട്ട്  നേരെത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു . മകളുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചു.

നിരവധി ആരാധകരുള്ള ക്രിസ്റ്റീന്റെ പ്രണയങ്ങള്‍ എപ്പോഴും ഹോളിവുഡിലെ  പ്രധാന സംസാര വിഷയങ്ങളില്‍ ഒന്നായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button