General

അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? പ്രിയനന്ദന്‍ ക്ഷണിക്കുന്നു

മലയാള സിനിമാ ലോകത്ത് സംവിധാന തലത്തില്‍ തന്‍റെതായ ഒരു സ്ഥാനം നേടിയെടുത്ത സംവിധായകനാണ് പ്രിയനന്ദന്‍. പ്രിയനന്ദന്‍റെ സംവിധാനത്തില്‍ നാടക രചയിതാവായ കെ.ആര്‍ രമേശ്‌ തിരക്കഥ എഴുതുന്ന ചിത്രത്തിന് വേണ്ടി പുതുമുഖങ്ങളെ തിരയുകയാണ് പ്രിയനന്ദന്‍. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് പ്രിയനന്ദനന്‍ ഇത്തരമൊരു കാര്യം അറിയിച്ചത്.

പ്രിയനന്ദന്റെ വാക്കുകള്‍

“പുതിയ സിനിമയുടെ പണിപ്പുരയിലാണ്. എഴുത്ത് ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ആളുകളെ ഈ സിനിമയിലൂടെ പരിചയപ്പെടുത്തണമെന്ന ആഗ്രഹമുണ്ട്. ചെറുപ്പക്കാര്‍ക്ക് മാത്രമല്ല അവസരം. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ പല പ്രായത്തിലുള്ളവരെയാണ് വേണ്ടത്. സമകാലിക വിഷയങ്ങളൊക്കെ പറയുന്ന വളരെ ഗൗരവമുള്ള സിനിമയായിരിക്കും ഇത്. പിന്നെ ഒരു കാര്യമുള്ളത്, ഒരുപാട് പ്രതിഫലമൊന്നും ആഗ്രഹിച്ച് ദയവായി വരരുത്. കാരണം വളരെ ചെറിയ ബജറ്റില്‍ ആഘോഷങ്ങളൊന്നുമില്ലാതെ ചെയ്യാന്‍ പോകുന്ന സിനിമയാണ്”.

shortlink

Related Articles

Post Your Comments


Back to top button