CinemaGeneralIndian CinemaMollywoodNEWS

പരിഷ്കാരങ്ങള്‍ ഡെലിഗേറ്റ്സിനുള്ള പ്രദര്‍ശനങ്ങളെ ബാധിക്കില്ല : കമല്‍

 

കേരളത്തിന്റെ അന്താരാഷ്ട്ര ചലിച്ചിത്രമേളയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രജിസ്ട്രേഷന്റെ വിവരങ്ങള്‍ മാത്രമാണ്  മേളയുടെ നടത്തിപ്പുകാരായ കേരള ചലച്ചിത്ര അക്കാദമി ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്. മേളയില്‍ ചലിച്ചിത്രപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസ് നല്‍കുമെന്നും അവര്‍ക്ക് പ്രത്യേക തിയേറ്റര്‍ ഉണ്ടാകുമെന്നുമുള്ള വാര്‍ത്ത വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇത്തരം നീക്കങ്ങള്‍ മേളയുടെ സ്വഭാവം തന്നെ മാറ്റുമെന്നാണ്പ്രധാന ആക്ഷേപം ഉയര്‍ന്നത്. മേളയെ കച്ചവട സിനിമയുടെ  കേന്ദ്രമാക്കി മാറ്റാനാണ് അക്കാദമി ചെയര്‍മാന്‍ കമല്‍  ശ്രമിക്കുന്നതെന്നും ആരോപണങ്ങളുണ്ടായിരുന്നു.  സംവിധായകന്‍ ഡോക്ടര്‍ ബിജു അടക്കമുള്ള
പ്രമുഖര്‍ അക്കാദമിയുടെ തീരുമാനത്തിനെതിരെ  രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഡെലിഗേറ്റ്സിനുള്ള പ്രദര്‍ശനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത വിധമാണ് ഐ എഫ് എഫ് കെയില്‍ പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

മുന്‍വര്‍ഷങ്ങളിലൊക്കെ ജൂറി ഡെലിഗേറ്റ്സിന്റെ ഒപ്പം ഇടിച്ചു കയറിയാണ് പടം കണ്ടിരുന്നത്. ജൂറിയെ സ്വസ്ഥമായി പടം കാണാന്‍ അനുവദിക്കുന്നില്ലയെന്നു അവര്‍ പരാതി പറഞ്ഞിട്ടാണ് തിരികെ പോകാറുള്ളത്. നമ്മുടെ ഉത്തരാവാദിത്വമാണു ജൂറിക്കു സ്വസ്ഥമായി പടം കാണാന്‍ അവസരം ഉണ്ടാക്കുകയെന്നത്. ജൂറിയിലുള്ള പത്തുപേര്‍ക്ക് വേണ്ടി മാത്രം സിനിമ സ്ക്രീന്‍ ചെയ്യാന്‍കഴിയില്ല. ഈ ചലച്ചിത്ര പ്രവര്‍ത്തകരെന്നാല്‍ ഡെലിഗേറ്റ്സിന്റെ കൂടെയുള്ളവര്‍ തന്നെയാണ്. അതുകൊണ്ട് അവര്‍ക്കും മീഡിയയ്ക്കും സെപ്പറേറ്റ്പാസ് കൊടുക്കുന്നു എന്നു മാത്രമേയുള്ളു. ഈ പാസ് കൊടുക്കുന്നു എന്നത് മാത്രമാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വന്നൊരു സംഭവം. അവിടെ ഫിലിം പ്രൊഫഷണല്‍സിനും ജൂറിക്കും പടം കാണാം. ഫിസിക്കലി ചലഞ്ചഡ് ആയ ആള്‍ക്കാര്‍ക്കും പടം കാണാം.ഇവിടെ മത്സര ഇനത്തിലുള്ള സിനിമകള്‍ മാത്രമേയുള്ളു. അത് മാത്രമല്ല, ഡെലിഗേറ്റ്സിന്റെ സിനിമകളെ ഒന്നും ഡിസ്റ്റര്‍ബ് ചെയ്യുന്നുമില്ല. ഇപ്പോ മൂന്ന് സ്ക്രീന്‍ ഉള്ള പടങ്ങളാണെങ്കില്‍ മൂന്നു സ്ക്രീനും ഡെലിഗേറ്റ്സിനെ കാണിക്കും. മത്സര വിഭാഗത്തിലുള്ള എല്ലാ സിനിമകളും ഡെലിഗേറ്റ്സിനെ കാണിക്കും. ഡെലിഗേറ്റ്സിന്റെ ഒരു സിനിമകളും തിയേറ്ററുകളും കട്ട് ചെയ്തിട്ടില്ല. പുതിയ ഒരു തിയേറ്റര്‍ കൂടി അധികമായി ഏര്‍പ്പാട് ചെയ്തുവെന്നെയുള്ളു. അക്കാദമി  ചെയര്‍മാന്‍ കമല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button