General

പഴശ്ശിക്ക്‌ ശേഷം ഇതിഹാസം രചിക്കാന്‍ മമ്മൂട്ടിയുടെ കര്‍ണന്‍ വരുമോ ?

ഒരു വശത്ത് ആര്‍.എസ് വിമലിന്റെയും- പൃഥ്വിരാജിന്റെയും സിനിമയായ കര്‍ണനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുമ്പോള്‍ മറുവശത്ത്‌ മധുപാല്‍- പി ശ്രീകുമാര്‍ ടീമാണ് കര്‍ണനെ രംഗത്ത് എത്തിക്കാന്‍ പരിശ്രമിക്കുന്നത്. ഇവരുടെ സിനിമയില്‍ കര്‍ണനായി അവതരിക്കുന്നത് മമ്മൂട്ടിയും, മമ്മൂട്ടിയെ നായകനാക്കി താന്‍എഴുതുന്ന കര്‍ണന്‍ മധുപാലായിരിക്കും സംവിധാനം ചെയ്യുകയെന്നും ചിത്രത്തെക്കുറിച്ചുള്ള മറ്റു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചിത്രത്തിന്റെ രചയിതാവായ ശ്രീകുമാര്‍ പറയുന്നു. എന്നാല്‍
മമ്മൂട്ടി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ഇന്റര്‍നാഷനല്‍ ഷാര്‍ജ ബുക്ക് ഫെയറില്‍ പങ്കെടുത്ത മമ്മൂട്ടിയോട് ഒരു ആരാധകന്റെ ചോദ്യം ഇപ്രകാരമായിരുന്നു
“കര്‍ണന്‍ എന്ന സിനിമ പ്രതീക്ഷിക്കാമോ?” മമ്മൂട്ടി ഉടനടി ഉത്തരവും നല്‍കി.

“അതിനെപ്പറ്റി എനിക്കൊന്നും പറയാറായിട്ടില്ല. അതിന്റെ ആളുകള്‍ തന്നെ തീരുമാനിക്കട്ടെ. സിനിമയെക്കുറിച്ച് നിങ്ങള്‍ക്കൊരു പ്രതീക്ഷ തന്നാല്‍ അതെന്റെ ഉത്തരവാദിത്തമായി മാറും. അത് നടക്കട്ടെ എന്നു നമുക്ക് ആഗ്രഹിക്കാം.” മമ്മൂട്ടി വ്യക്തമാക്കുന്നു.
അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞായിരുന്നു മമ്മൂട്ടി വേദിയില്‍ സംസാരിച്ച് തുടങ്ങിയത്. തുടര്‍ന്നാണ് കര്‍ണനെക്കുറിച്ച് ചോദിച്ച ആരാധകന് മമ്മൂട്ടി സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button