CinemaGeneralMollywoodNEWS

‘ചില്ലറ’ വരുത്തിവയ്ക്കുന്ന ചില്ലറ പ്രശ്നങ്ങള്‍; മലയാളത്തിന്റെ പ്രിയനടന്‍ പറയുന്നു

 

രണ്ടു ദിവസമായി എല്ലാവരും ചില്ലറ ഒപ്പിക്കുന്ന തിരക്കിലാണ്. എന്നാല്‍ ചില്ലറ ഇല്ലാതിരുന്ന അവസ്ഥയെക്കുറിച്ച് മലയാളത്തിന്റെ ലാലേട്ടന് എന്താണ് പറയാനുള്ളതെന്ന് അറിയണ്ടേ?

പക്ഷെ, ലാലേട്ടന് പറയാനുള്ള ചില്ലറക്കാര്യം ആയിരത്തിന്റെയും അഞ്ഞൂറിന്റെയുമല്ല കേട്ടോ.
സംഭവം നടക്കുന്നത് ഇന്നലെയും മെനഞ്ഞാന്നും അല്ലയെന്നുള്ളതും വേറൊരു കാര്യം. ഒരു മുപ്പത്തിയാറ് വര്ഷം മുന്‍പാണ്‌ ലാലേട്ടന് ചില്ലറ പണി കൊടുത്തത്. ഒരു പോസ്റ്റ്‌ കാര്‍ഡ്‌ അയക്കാനുള്ള ചില്ലറയാണ് ലാലേട്ടന് വേണ്ടിയിരുന്നത്. എന്നാല്‍ ഈ രണ്ടു ദിവസങ്ങളായി നമ്മളൊക്കെ പരക്കം പായുന്നത് പോലെ ചില്ലറ തപ്പി നടക്കാന്‍ ലാലേട്ടന് മടിയായിരുന്നു. അതുകൊണ്ട് ആ പോസ്റ്റ്‌ കാര്‍ഡ്‌ ലാലേട്ടന്‍ സ്കൂട്ടറിന്റെ സീറ്റിനടിയില്‍ വെച്ചു. സുഹൃത്ത് സുരേഷ് കുമാറാണ് ആ പോസ്റ്റ്‌ കാര്‍ഡ്‌ കണ്ടെത്തി വീണ്ടും അയക്കുന്നത്.

അന്ന് സുഹൃത്ത് അങ്ങനെ ചെയ്തില്ലാരുന്നെങ്കില്‍ മലയാളത്തിന് പ്രിയപ്പെട്ട ലാലേട്ടനെ കിട്ടാതെ പോയേനേം. അതെ, ലാലേട്ടന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെക്കുള്ള അപേക്ഷയായിരുന്നു ആ പോസ്റ്റ്‌ കാര്‍ഡ്‌.

സംഭവത്തെക്കുറിച്ച് ലാലേട്ടന്‍ പറയുന്നതിങ്ങനെ :

“എന്റെ കാര്യത്തില്‍ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ അഭിലാഷമായിരുന്നില്ല. സിനിമയിലേയ്ക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം കണ്ടുപിടിച്ചത് എന്റെ സുഹൃത്തുക്കാളാണ്. അപേക്ഷ എഴുതിയത് അവരാണ്. അത് പോസ്റ്റ് ചെയ്യാന്‍ പോസ്റ്റ് ഓഫീസിലേയ്ക്ക് ചെന്നപ്പോള്‍ ചില്ലറ വേണം എന്ന് അവിടത്തെ ഓഫീസര്‍ പറഞ്ഞു. അതന്വേഷിച്ച് നടക്കാനുള്ള മടി കൊണ്ട് ഞാന്‍ ആ അപേക്ഷ സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ അറയില്‍ വച്ചു. അതറിഞ്ഞ സുരേഷ്‌കുമാര്‍ അത് കണ്ടെടുത്ത് വീണ്ടും അയപ്പിച്ചു. അന്ന് അപേക്ഷ ലഭിക്കേണ്ട അവസാന ദിവസമായിരുന്നു. ഇന്റര്‍വ്യൂവിന് ചെന്നു. അവര്‍ പറഞ്ഞതെല്ലാം ചെയ്തു, എനിയ്ക്ക് കിട്ടി. ഞാന്‍ അഭിനയിച്ചു തുടങ്ങി മുപ്പത്തിയാറ് വര്‍ഷമായി. അത് തുടരുന്നു. എങ്ങനെ ഇങ്ങനെ നിലനിന്നു എന്ന കാര്യം ദൈവത്തിന് മാത്രമേ അറിയൂ.”

shortlink

Related Articles

Post Your Comments


Back to top button