CinemaIndian CinemaInternationalMollywood

ഫിലിം ഫെസ്റ്റിവലിലെ തിരക്കിന് കാരണം നഗ്നതാ പ്രദർശനമാണെന്ന് ശ്രീകുമാരന്‍ തമ്പി

 

ഫിലിം ഫെസ്റ്റിവലുകളില്‍ കാണുന്ന തിരക്കിന് കാരണം അവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളില്‍ വെട്ടി മാറ്റാത്ത ലൈംഗികരംഗങ്ങളാണെന്ന് പ്രമുഖ സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി .18നും 25നും ഇടയിലുള്ള യുവാക്കളാണ് ഭൂരിഭാഗവും തിയ്യേറ്ററുകളില്‍ നിന്നും സിനിമ കാണുന്നത്. ആളുകളുടെ നഗ്നത ആസ്വദിക്കാനുള്ള തിരക്കിനിടയില്‍ സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അതേസമയം ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ സെക്സ് രംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രമായി ആരെങ്കിലും ഫിലിം ഫെസ്റ്റിവെലുകളില്‍ പോകുമെന്ന് താന്‍ കരുതുന്നില്ലെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button