തമിഴ് താരം വിജയ് നായകനാവുന്ന പുതിയ ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതം ചെയ്യുന്നു. തെരി എന്ന വിജയ് ചിത്രത്തിന് ശേഷം ആറ്റ് ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് റഹ്മാൻ സംഗീതമൊരുക്കുമെന്നറിയുന്നത്. താൽകാലികമായി വിജയ് 61 എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ശ്രീ തെണ്ടൽ ഫിലിംസാണ്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത് അമേരിക്കയിലാണ്. റഹ്മാനുമായി ബന്ധപ്പെട്ട വാർത്തയുടെ ഔദ്യോഗിക സ്ഥിതീകരണം അടുത്ത ആഴ്ചയോടെ ഉണ്ടാകും .
Post Your Comments